തെന്നിന്ത്യയില്‍ ‘ജയിലര്‍’ ആണ് സൂപ്പര്‍ ഹിറ്റ് എങ്കില്‍ ബോളിവുഡില്‍ ‘ഗദര്‍ 2’ ആണ് ഹിറ്റിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നത്. 263.48 കോടി രൂപയാണ് ചിത്രത്തിന്റെ ആഗോള കളക്ഷന്‍. ഗദര്‍ ബോക്‌സോഫീസില്‍ തരംഗം സൃഷ്ടിക്കുന്നുണ്ടെങ്കിലും നായകന്‍ സണ്ണി ഡിയോളിന് ഇപ്പോള്‍ വിമര്‍ശനങ്ങളാണ് ലഭിക്കുന്നത്.
സെല്‍ഫിക്കായി വന്ന നാടോടി സ്ത്രീകളോടാണ് സണ്ണി ഡിയോള്‍ ‘എന്നെ തൊടരുതെന്ന’ നിലയില്‍ പെരുമാറിയത്. സ്ത്രീകളുടെ കൂട്ടത്തിലുള്ളൊരു പുരുഷന്‍ സെല്‍ഫി എടുക്കുന്നുണ്ട്. ഇതിലേക്കാണ് സ്ത്രീകള്‍ ഇടിച്ചുകയറിയത്. ഇത് നടന് ഇഷ്ടപ്പെട്ടില്ല.
പിന്നാലെ വേണ്ട എന്ന രീതയില്‍ ആംഗ്യം കാണിക്കുകയും ചെയ്തു. താരത്തിന്റെ അംഗരക്ഷകന്‍ സ്ത്രീകളെ മാറ്റി. താരം അവിടെ കൂടി നിന്ന ക്യാമറകള്‍ക്ക് നമസ്‌കാരം പറഞ്ഞ് കാറില്‍ കയറുകയും ചെയ്തു. ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
View this post on Instagram
ഒരു നിലക്കും ന്യായീകരിക്കാവുന്നതല്ല സണ്ണിയുടെ പെരുമാറ്റം എന്ന കമന്റുകളാണ് ഉയരുന്നത്. സാധാരണക്കാരോട് നല്ല രീതിയില്‍ പെരുമാറണം എന്നൊക്കെയുള്ള കമന്റുകളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. അതേസമയം, 2001ല്‍ ഇറങ്ങിയ ഗദര്‍ സിനിമയുടെ തുടര്‍ച്ചയാണ് ഗദര്‍ 2.
ഓഗസ്റ്റ് 11ന് തിയേറ്ററുകളിലെത്തിയ ചിത്രം അനില്‍ ശര്‍മ്മയാണ് സംവിധാനം ചെയ്തത്. അമീഷ പട്ടേല്‍, ഉത്കര്‍ഷ് ശര്‍മ്മ, സിമ്രത് കൗര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഷാരൂഖ് ചിത്രം ‘പഠാന്’ പിന്നാലെ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിട്ടുണ്ട് ഗദര്‍ 2.