സണ്ണി ഡിയോള്‍ ചിത്രം 'പഠാനെ' തകര്‍ക്കുമോ? 'ഗദര്‍ 2' ബോക്‌സോഫീസില്‍ കുതിക്കുന്നു..

സണ്ണി ഡിയോളിന്റെ ‘ഗദര്‍ 2’ 500 കോടിയിലേക്ക് കുതിക്കുന്നു. ഇതുവരെ 411 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ഓഗസ്റ്റ് 23ന് ഇന്ത്യയില്‍ നിന്നുമാത്രം 10.40 കോടി ചിത്രം സ്വന്തമാക്കി എന്നാണ് വിവരങ്ങള്‍. ബോളിവുഡില്‍ ഈ വര്‍ഷം പുറത്തിറങ്ങിയ ചിത്രങ്ങളില്‍ ഷാരൂഖ് ഖാന്‍ നായകനായ ‘പഠാന്’ ശേഷം ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് ഗദാര്‍ 2.

2001ല്‍ പുറത്തിറങ്ങിയ ചിത്രത്തിന്റെ ആദ്യ ഭാഗമായ ‘ഗദര്‍: ഏക് പ്രേം കഥ’ ബ്ലോക്ബസ്റ്ററായിരുന്നു. ആദ്യ ഭാഗമൊരുക്കിയ അനില്‍ ശര്‍മയാണ് ചിത്രത്തിന്റെ സംവിധായകന്‍. അമീഷ പട്ടേല്‍ തന്നെയാണ് രണ്ടാം ഭാഗത്തിലും നായിക. 80 കോടി ബജറ്റിലാണ് ചിത്രമെത്തിയത്.

1947ല്‍ ഇന്ത്യയുടെ വിഭജനകാലത്ത് നടക്കുന്ന ഒരു പ്രണയകഥയാണ് ആദ്യ ഭാഗത്തിന്റെ പ്രമേയം. 22 വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടാം ഭാഗത്തില്‍ 1971ലെ ഇന്ത്യ-പാക് യുദ്ധമാണ് പശ്ചാത്തലം. അക്ഷയ് കുമാര്‍ നായകനായെത്തിയ ‘ഓഎംജി 2’വിനൊപ്പം ഓഗസ്റ്റ് 11ന് ആണ് ഗദര്‍ 2 തിയേറ്ററുകളിലെത്തിയത്.

ചിത്രത്തിന്റെ വിജയത്തില്‍ നന്ദിയറിയിച്ചുകൊണ്ട് സണ്ണി ഡിയോള്‍ രംഗത്തെത്തിയിട്ടുണ്ട്. ചിത്രം 400 കോടിയും കടന്ന് മുന്നോട്ടുപോകാന്‍ കാരണം പ്രേക്ഷകരാണെന്നും എല്ലാവര്‍ക്കും നന്ദിയെന്നും സണ്ണി ഡിയോള്‍ പറഞ്ഞു. അതേസമയം, ഭാഗമില്ലാത്ത നായകന്‍ എന്ന വിശേഷണം മറികടന്നിരിക്കുകയാണ് സണ്ണി ഡിയോള്‍.

സണ്ണിയുടെ കരിയറിലെ ഏറ്റവും വലിയ കളക്ഷന്‍ ആണ് ഗദര്‍ 2വില്‍ നേടിയിരിക്കുന്നത്. നിലവില്‍ ഷാരൂഖ് ഖാന് ശേഷം മറ്റ് മുന്‍നിര താരങ്ങള്‍ക്കൊന്നും സാധിക്കാതിരുന്ന തരത്തിലുള്ള വിജയം സണ്ണി ഡിയോള്‍ ബോളിവുഡിന് നേടിക്കൊടുക്കുമോ എന്നറിയാനുള്ള കാത്തിരിപ്പിലാണ് സിനിമാലോകം.

Latest Stories

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം