‘പഠാന്’ ശേഷം ബോളിവുഡില്‍ സൂപ്പര്‍ ഹിറ്റ് ആയി സണ്ണി ഡിയോളിന്റെ ‘ഗദര്‍ 2’. സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, രണ്‍വീര്‍ സിംഗ് ചിത്രങ്ങള്‍ പരാജയമായിടത്താണ് ബോളിവുഡില്‍ വെന്നിക്കൊടി പാറിച്ച് ഷാരൂഖിന് പിന്നാലെ സണ്ണി ഡിയോളും എത്തിയത്. 631 കോടിക്ക് മുകളിലാണ് ഗദര്‍ 2 ബോക്‌സോഫീസില്‍ നിന്നും നേടിയത്.
ചിത്രത്തില്‍ താര സിംഗ് എന്ന കഥാപാത്രമായാണ് സണ്ണി ഡിയോള്‍ എത്തിയത്. ചിത്രത്തിനായി സണ്ണി ഡിയോള്‍ വാങ്ങിയത് 20 കോടി ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തിന്റെ വന്‍ വിജയത്തെ തുടര്‍ന്ന് താരം പ്രതിഫലം 50 കോടിയിലേക്ക് ഉയര്‍ത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ ഇക്കാര്യം താരം സ്ഥിരീകരിച്ചിട്ടില്ല. പ്രതിഫലം എന്നത് ഒരാളുടെ സ്വകാര്യമായ കാര്യമാണെന്നും ഏറ്റവുമടുത്ത ആളുകളോട് പോലും ആരുമത് തുറന്ന് പറയാറില്ലെന്നും ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മാധ്യമങ്ങളുടെ ചോദ്യത്തിന് സണ്ണി ഡിയോള്‍ നല്‍കിയ മറുപടി.
സ്വാതന്ത്ര്യദിന വാരാന്ത്യം ലക്ഷ്യമിട്ട് ഓഗസ്റ്റ് 11ന് തിയറ്ററുകളിലെത്തിയ ചിത്രം ചലച്ചിത്രലോകത്തെ വിസ്മയിപ്പിക്കുകയായിരുന്നു. 2001ല്‍ പുറത്തെത്തി വന്‍ വിജയം നേടിയ ഗദര്‍: ഏക് പ്രേം കഥയുടെ സീക്വല്‍ ആണ് ഗദര്‍ 2. ഇന്ത്യന്‍ ബോക്‌സോഫീസില്‍ നിന്നും മാത്ര ചിത്രം ഇതുവരെ നേടിയത്് 487.65 കോടിയാണ്.
ആഗോള ബോക്‌സോഫീസില്‍ നിന്ന് ചിത്രം ആകെ 631.80 കോടി നേടിയെന്നാണ് ബോക്‌സോഫീസ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. അതേസമയം, ഓഗസ്റ്റ് 10ന് റിലീസ് ചെയ്ത ‘ജയിലര്‍’ 600 കോടിക്ക് അടുത്താണ് തിയേറ്ററില്‍ നിന്നും നേടിയത്. ജയിലറിനെ കടത്തിവെട്ടിയിരിക്കുകയാണ് ഗദര്‍ 2.