രണ്‍ബിറിന്റെ രാമായണത്തില്‍ ഹനുമാന്‍ ആകാന്‍ സണ്ണി ഡിയോള്‍; പ്രതിഫലം കുറച്ച് താരം, എങ്കിലും വാങ്ങുന്നത് കോടികള്‍!

‘ആദിപുരുഷി’ന് ശേഷം ബോളിവുഡില്‍ വീണ്ടുമൊരു രാമായണം ഒരുങ്ങുകയാണ്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍ബിര്‍ കപൂറാണ് രാമന്റെ വേഷത്തിലെത്തുന്നത്. ചിത്രത്തിനായി രണ്‍ബിര്‍ നോണ്‍വെജും പാര്‍ട്ടികളും മദ്യപാനവും ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

വന്‍ ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ കന്നഡ താരം യഷ് ആണ് രാവണനാകുന്നത്. ചിത്രത്തില്‍ സായ് പല്ലവിയാണ് സീതയായി എത്തുന്നത്. ഹനുമാനായി സണ്ണി ഡിയോള്‍ എത്തുമെന്ന വാര്‍ത്തകളാണ് ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്. കോടികളാണ് പ്രതിഫലത്തുകയായി സണ്ണി കൈപറ്റുന്നത് എന്നാണ് ഇപ്പോള്‍ എത്തുന്ന വിവരം.

45 കോടിയാണ് രാമായണത്തിന് വേണ്ടി സണ്ണി വാങ്ങുന്നത്. ‘ഗദര്‍ 2’വിന്റെ ഗംഭീര വിജയത്തിന് ശേഷം സണ്ണി പ്രതിഫലം കുത്തനെ ഉയര്‍ത്തിയിരുന്നു. 75 കോടിയാണ് താരത്തിന്റെ നിലവിലെ പ്രതിഫലമെങ്കിലും രാമായണത്തിന് വേണ്ടി ഡിസ്‌കൗണ്ട് നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.

ആമിര്‍ ഖാന്‍ നിര്‍മ്മിക്കുന്ന ‘ലാഹോര്‍ 1947’ല്‍ ആണ് സണ്ണി കരാറൊപ്പിട്ട മറ്റൊരു ചിത്രം. രാജ്കുമാര്‍ സന്തോഷിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലോകത്തെ പ്രമുഖ വിഷ്വല്‍ കമ്പനികളും ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിക്കും. ഇന്ത്യന്‍ സ്‌ക്രീനില്‍ ഇതുവരെ വന്നിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ താരനിരയാണ് ചിത്രം ഒരുക്കുന്നത്.

2014 ഫെബ്രുവരിയോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. സീതാപഹരണത്തെ ആസ്പദമാക്കി രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രമൊരുക്കുന്നത്. രണ്ടാം ഭാഗം പൂര്‍ണമായും രാവണനെ കേന്ദ്രീകരിച്ചുള്ളതായിരിക്കും. രാവണനാകാന്‍ 15 ദിവസമാണ് യഷ് അനുവദിച്ചിട്ടുള്ളതെന്ന് പിങ്ക്‌വില്ല റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ