'സണ്ണി ലിയോണ്‍ വന്നാല്‍ സംസ്‌ക്കാരം തകരും'; താരത്തിനെതിരെ ബംഗളൂരുവില്‍ പ്രതിഷേധ പ്രകടനം

ബോളിവുഡ് താരം സണ്ണി ലിയോണിനെതിരെ ബംഗളൂരുവില്‍ പ്രതിഷേധ പ്രകടനം. ബംഗളൂരുവില്‍ പുതുവത്സരദിവസം നടത്താനിരിക്കുന്ന ഡിജെ പെര്‍ഫോമന്‍സിനും ലൈവ് ഷോയ്ക്കും എതിരെയാണ് കന്നഡ സംഘടനയുടെ പ്രതിഷേധം. ഡിസംബര്‍ 31 നാണ് സണ്ണി ലിയോണിന്റെ ഷോ ക്രമീകരിച്ചിരിക്കുന്നത്,,

ബംഗളൂരു നഗരത്തിന്റെ സംസ്‌ക്കാരത്തിന് സണ്ണി ലിയോണിന്റെ വരവ് കോട്ടം തട്ടുമെന്നാണ് കന്നഡ സംഘടന പറയുന്നത്. ഡിസംബര്‍ ഏഴിനായിരുന്നു ബംഗളൂരുവില്‍ പ്രതിഷേധ പ്രകടനം നടന്നത്.

കര്‍ണാടക രക്ഷണാ വേദികെ എന്ന സംഘടന പ്രതിഷേധ പ്രകടനത്തിനൊപ്പം സണ്ണി ലിയോണിയുടെ കോലം കത്തിക്കുകയും ചെയ്തു. ബംഗളൂരുവിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ ഒരു പരസ്യ ഏജന്‍സിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.

സൗത്ത് ഇന്ത്യന്‍ സിനിമാ ഇന്‍ഡസ്ട്രിയിലേക്കും സണ്ണി ലിയോണ്‍ എത്തുകയാണ്. അവരുടെ ആദ്യ തെലുങ്കു ചിത്രം സൈന്‍ ചെയ്ത് കഴിഞ്ഞു. ബോളിവുഡില്‍നിന്ന് ദക്ഷിണേന്ത്യന്‍ സിനിമയിലേക്കും സണ്ണി തന്റെ സാന്നിദ്ധ്യം വ്യാപിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍ അവരുടെ ഭൂതകാലത്തിന്റെ പേരില്‍ ഇപ്പോഴും വേട്ടയാടുന്നത് അനീതിയാണെന്നാണ് മറുപക്ഷം വാദിക്കുന്നത്. സണ്ണി ലിയോണ്‍ ഇപ്പോള്‍ ഒരു പോണ്‍ നായികയല്ലെന്ന കാര്യം പ്രതിഷേധക്കാര്‍ മറക്കുകയാണെന്നും അവര്‍ അഭിപ്രായപ്പെട്ടു.