സഹപ്രവര്‍ത്തകന്റെ വിയോഗം; അഭിമുഖത്തിനിടെ വിതുമ്പല്‍ അടക്കാനാവാതെ സണ്ണി ലിയോണ്‍- വീഡിയോ

അര്‍ബാസ് ഖാനുമായുള്ള ചാറ്റ് ഷോയില്‍ വിതുമ്പലടക്കാനാവാതെ ബോളിവുഡ് നടി സണ്ണി ലിയോണ്‍. വൃക്കസംബന്ധമായ രോഗത്തെ തുടര്‍ന്ന് മരിച്ച സഹപ്രവര്‍ത്തകന്‍ പ്രഭാകറിനെ പറ്റി ചോദിച്ചപ്പോഴാണ് സണ്ണി ലിയോണ്‍ പൊട്ടിക്കരഞ്ഞത്. നേരത്തെ പ്രഭാകറിന്റെ ചികിത്സാ ആവശ്യത്തിനായി സണ്ണി ലിയോണ്‍ സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഈ സംഭവം ഒരുപാട് വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. കോടികള്‍ സമ്പാദിക്കുന്ന നടിയ്ക്ക് സഹായിച്ചു കൂടെ എന്നായിരുന്നു ആക്ഷേപം.

“ഞാനും ഡാനിയല്‍ വെബറും കൂടിയായിരുന്നു അദ്ദേഹത്തിന്റെ ചികിത്സാ ചെലവുകള്‍ നോക്കിയിരുന്നത് .ആശുപത്രി ചെലവിനും ഡയാലിസിസ് ചെയ്യുന്നതിനും അടക്കം ധാരാളം പണം ആവശ്യമായിരുന്നു. വളരെ കാലമായി പരിചയമുള്ള സുഹൃത്തുക്കളോ അല്ലെങ്കില്‍ സഹപ്രവര്‍ത്തകനോ മരണത്തിലേക്ക് നീങ്ങുകയാണ് എന്നറിയുമ്പോള്‍ നമ്മള്‍ സ്വാഭാവികമായും പരിഭ്രാന്തരാകും. പ്രഭാകര്‍ വര്‍ഷങ്ങളായി സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ഒരാളായിരുന്നു. ആളുകള്‍ക്ക് അയാളെ വലിയ ഇഷ്ടവുമായിരുന്നു.” സണ്ണി ലിയോണ്‍ പറഞ്ഞു.

ഇന്‍ഡസ്ട്രിയില്‍ അദ്ദേഹത്തെ സഹായിക്കാന്‍ ആര്‍ക്കെങ്കിലും താത്പര്യം ഉണ്ടെങ്കില്‍ അത് ചെറിയ തുകയാണെങ്കില്‍ പോലും അദ്ദേഹത്തിനും കുടുംബത്തിനും ഉപകാരപ്പെടട്ടെ എന്ന് ചിന്തിച്ചാണ് സോഷ്യല്‍ മീഡിയയിലൂടെ സഹായം അഭ്യര്‍ത്ഥിച്ചതെന്നും സണ്ണി പറഞ്ഞു. താനും ഡാനിയും അദ്ദേഹത്തെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ പരമാവധി ശ്രമിച്ചെന്നും പക്ഷേ തങ്ങള്‍ തോറ്റു പോയെന്നും സണ്ണി ലിയോണ്‍ പറഞ്ഞു.

Latest Stories

വിവാദങ്ങൾക്കിടെ ഇപി ജയരാജൻ ഇന്ന് പാലക്കാട്; പി സരിനായി വോട്ട് തേടും

ഒരൊറ്റ കളികൊണ്ട് ഒരു രാഷ്ട്രത്തിന്റെ മുഴുവന്‍ മിശിഹയാകാന്‍ ചില പ്രതിഭകള്‍ക്ക് കഴിയും, അതില്‍പ്പെട്ട ഒരാളാണ് സഞ്ജു സാംസണ്‍!

ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍; സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പ് നല്‍കി ജോ ബൈഡന്‍; ആശങ്കകള്‍ നീങ്ങി

കമൽഹാസൻ്റെ മകൾ എന്ന് അറിയപ്പെടുന്നതിൽ തനിക്ക് പ്രയാസമുണ്ടായിരുന്നു എന്ന് ശ്രുതി ഹാസൻ

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: എംവിഎ സഖ്യത്തെ "ഔറംഗസേബ് ഫാൻ ക്ലബ്ബ്" എന്ന് മുദ്രകുത്തി അമിത് ഷാ

തേക്കടി കാണാനെത്തിയ ഇസ്രയേല്‍ സഞ്ചാരികളെ കടയുടമ അപമാനിച്ച് ഇറക്കിവിട്ടു; കേരളത്തിന് നാണക്കേട്

ആത്മകഥ വിവാദം: ഇപി ജയരാജനോട് വിശദീകരണം തേടാൻ സിപിഎം

നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ മറയാക്കി ഫീസ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി; കോളേജുകളില്‍ ഇന്ന് പഠിപ്പ് മുടക്കുമെന്ന് കെ.എസ്.യു

എന്‍ പ്രശാന്തിനെ തിരിച്ചെടുക്കണം; മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി യൂണിയനുകള്‍

പാലക്കാട്ട് ഇലക്ട്രിക് ഷോക്കേറ്റ് അച്ഛനും മകനും ദാരുണാന്ത്യം