ഈ വാല് കുഴലില്‍ ഇട്ടാലും നേരെ ആകില്ല, ഇസ്തിരിയിടണം..; വീഡിയോയുമായി സണ്ണി ലിയോണി, അമ്പരന്ന് സോഷ്യല്‍ മീഡിയ

സണ്ണി ലിയോണി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോ ചര്‍ച്ചയാകുന്നു. ഡ്രസ് ധരിച്ച് ഒരുങ്ങി നില്‍ക്കുന്ന താരം ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് പുറകില്‍ തേക്കുന്നതായാണ് വീഡിയോ. ‘എന്റെ വാല്‍ ഇസ്തിരിയിടാന്‍ ശ്രമിക്കുന്നു,’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

ഡ്രസ് ഇട്ടതിന് ശേഷം ഇസ്തിരിയിടുന്നോ എന്നാണ് ആരാധകര്‍ അമ്പരപ്പോടെ തിരക്കുന്നത്. ബാക്ക് കരിഞ്ഞു പോകും എന്ന കമന്റുകളും എത്തുന്നുണ്ട്. വാല്‍ എവിടെയാണ് എന്ന് ചോദിച്ചു കൊണ്ടുള്ള കമന്റുകളും എത്തുന്നുണ്ട്. എന്നാല്‍ എന്താണ് ഇങ്ങനൊരു വീഡിയോ പങ്കുവച്ചതെന്ന് സണ്ണി ലിയോണ്‍ വ്യക്തമാക്കിയിട്ടില്ല.

View this post on Instagram

A post shared by Sunny Leone (@sunnyleone)

അതേസമയം, നിരവധി ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. മലയാളത്തില്‍ രംഗീല, ഷീറോ എന്നീ സിനിമകള്‍ പ്രഖ്യാപിച്ചിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും ഇതുവരെ റിലീസ് ചെയ്തിട്ടില്ല. കൊട്ട്വേഷന്‍ ഗ്യാംഗ്, കൊക കൊല, ഹെലന്‍, ദ ബാറ്റില്‍ ഒആഫ് ഭിമ കൊറേഗാന്‍, യുഐ എന്നീ ചിത്രങ്ങളാണ് സണ്ണിയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.

ഡാനിയല്‍ വെബ്ബറാണ് സണ്ണിയുടെ ഭര്‍ത്താവ്. 2011ല്‍ ആണ് മ്യൂസിഷനായ ഡാനിയല്‍ വെബ്ബറിനെ സണ്ണി വിവാഹം ചെയ്യുന്നത്. 2017ല്‍ ഇവര്‍ ഒന്നര വയസ് പ്രായമുള്ള നിഷയെ ദത്തെടുത്തു. നിഷയെ കൂടാതെ വാടക ഗര്‍ഭപാത്രത്തിലൂടെ സ്വന്തമാക്കിയ രണ്ടു ആണ്‍കുട്ടികളും ഇവര്‍ക്കുണ്ട്, അഷര്‍ സിങ് വെബ്ബറും നോഹ സിങ് വെബ്ബറും.

Latest Stories

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര