സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം: കരണ്‍ ജോഹര്‍, സല്‍മാന്‍ ഖാന്‍, എന്നിവര്‍ക്ക് എതിരായ കേസ് കോടതി തള്ളി

സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തില്‍ നിര്‍മ്മാതാവും സംവിധായകനുമായ കരണ്‍ ജോഹര്‍, നടന്‍ സല്‍മാന്‍ ഖാന്‍, നിര്‍മ്മാതാവ് ഏക്താ കപൂര്‍, സഞ്ജയ് ലീല ബന്‍സാലി എന്നിവര്‍ക്കെതിരെ കേസ് എടുക്കാന്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ബിഹാര്‍ കോടതി തള്ളി.

അഭിഭാഷകനായ സുധീര്‍ കുമാര്‍ ഓജ നല്‍കിയ ഹര്‍ജിയാണ് മുസാഫര്‍പൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് മുകേഷ് കുമാര്‍ തള്ളിയത്. കോടതിയുടെ അധികാരപരിധിക്ക് പുറത്തുള്ള വിഷയമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്. ബോളിവുഡിലെ സ്വജനപക്ഷപാതവും വിവേചനവുമാണ് സുശാന്ത് ആത്മഹത്യ ചെയ്യാന്‍ കാരണമായത് എന്നായിരുന്നു പ്രധാന ആരോപണം.

ജൂണ്‍ 14-ന് ആണ് സുശാന്ത് സിംഗ് രജ്പുത്തിനെ ബാന്ദ്രയിലെ വസതിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ച് വെളിപ്പെടുത്തി കങ്കണ റണൗട്ട് അടക്കമുള്ള പല താരങ്ങളും രംഗത്തെത്തിയിരുന്നു.

സുശാന്തിന്റെ മരണത്തെ തുടര്‍ന്നുള്ള അന്വേഷണം പുരോഗമിക്കുകയാണ് ബന്ധുക്കളും സുഹൃത്തുക്കളുമടക്കം 36 പേരെ ചോദ്യം ചെയ്തു കഴിഞ്ഞു. നിര്‍മ്മാതാക്കളായ യഷ് രാജ് പ്രൊഡക്ഷന്‍സിനെയും സഞ്ജയ് ലീല ബന്‍സാലിയെയും മുംബൈ പൊലീസ് ചോദ്യം ചെയ്തിരുന്നു.

Latest Stories

'കലക്കവെള്ളത്തിൽ മീൻ പിടിക്കരുത്'; മുണ്ടക്കൈ - ചൂരൽമല പുനരധിവാസത്തിൽ കേന്ദ്രത്തോട് ഹൈക്കോടതി

കാശ് നല്‍കണം, ചിരഞ്ജീവിയെ കാണാം; യുകെയില്‍ പണം പിരിച്ച് ഫാന്‍സ് മീറ്റ്, വിമര്‍ശിച്ച് താരം

ആശ വര്‍ക്കര്‍മാരുടെ സമരം; പിന്നില്‍ തീവ്രവാദ ശക്തികളെന്ന് ഇപി ജയരാജന്‍

താമരശ്ശേരിയിലെ പ്രധാന ലഹരി വിൽപ്പനക്കാരൻ; എംഡിഎംഎ വിഴുങ്ങി മരിച്ച ഷാനിദിൻ്റെ സുഹൃത്ത് എംഡിഎംഎയുമായി പിടിയിൽ

ഇക്കാര്യം ഉറപ്പാക്കിയോ? ഇല്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ യുപിഐ സേവനങ്ങള്‍ റദ്ദാകും

കുറുപ്പംപടിയിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാരെ പീഡിപ്പിച്ച കേസ്; പീഡനം അമ്മ അറിഞ്ഞിരുന്നുവെന്ന് പൊലീസ്, അമ്മക്കെതിരെ കേസെടുക്കും

കേരളത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കാന്‍ ഇത് ഉചിതമായ സമയം; തിരികെയെത്തുന്ന പ്രവാസികള്‍ക്ക് സംരംഭം തുടങ്ങാം; സര്‍ക്കാര്‍ സഹായിക്കുമെന്ന് മന്ത്രി പി രാജീവ്

മറ്റൊന്നും വെച്ച് പറയാനില്ല അല്ലെ, രോഹിത്തിനെ കളിയാക്കി പിഎസ്എൽ ടീം മുൾട്ടാൻ സുൽത്താൻ; വിമർശനം ശക്തം

'ആശ സമരത്തിന് പിന്നിൽ കമ്യൂണിസ്റ്റ് വിരുദ്ധ മഴവിൽ സഖ്യം, സമരത്തിന്റെ ലക്ഷ്യം പ്രശ്നമാണ്'; വിമർശിച്ച് എം വി ഗോവിന്ദൻ

ഇംഗ്ലീഷ്- മലയാളം മീഡിയം വിദ്യാർത്ഥികൾക്കിടയിലെ പ്രശ്നം; മലപ്പുറത്ത് ഹയർ സെക്കൻഡറി സ്കൂളിൽ സംഘർഷം, മൂന്ന് വിദ്യാർത്ഥികൾക്ക് കുത്തേറ്റു