സുശാന്ത് സിംഗ് രജ്പുത്ത് വിടവാങ്ങി ഒരു മാസം പിന്നിടുമ്പോള്‍ വികാരനിര്‍ഭരമായ പോസ്റ്റ് പങ്കുവെച്ച് സംവിധായികയും നിര്‍മ്മാതാവുമായ ഏക്ത കപൂര്‍. സുശാന്തിനൊപ്പമുള്ള നിരവധി ചിത്രങ്ങളാണ് ഏക്ത പങ്കുവെച്ചിരിക്കുന്നത്. ചിത്രത്തിന് നല്‍കിയ ക്യാപ്ഷനില്‍ “സുശി” എന്ന് എടുത്തു പറഞ്ഞ് താരത്തിനോടുള്ള സ്‌നേഹവും ഏക്ത പങ്കിടുന്നു.
“”റെസ്റ്റ് ഇന്‍ പീസ് സുശി…ഒരു വാല്‍നക്ഷത്രം കാണുകയാണെങ്കില്‍ അത് നീയാണെന്ന് മനസിലാക്കി ഞങ്ങള്‍ ആഗ്രഹങ്ങള്‍ പറയും…എന്നെന്നും നിന്നെ സ്‌നേഹിക്കുന്നു”” എന്നാണ് ഏക്ത ക്യാപ്ഷനായി കുറിച്ചിരിക്കുന്നത്.
അതേസമയം, സുശാന്തിന്റെ മരണത്തോടെ ഏക്തയ്‌ക്കെതിരെയും സോഷ്യല്‍ മീഡിയയില്‍ വിദ്വേഷ പ്രചാരണങ്ങള്‍ ഉയര്‍ന്നിരുന്നു. സുശാന്ത് നായകനാകേണ്ടിയിരുന്നു പല പ്രൊജക്ടകളും മുടക്കിയത് ഏക്ത കൂടിയാണെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ നിന്നുള്ള വാദം. മുസാഫര്‍ കോടതിയില്‍ ഏക്തയ്‌ക്കെതിരെയും കേസ് ഫയല്‍ ചെയ്തിരുന്നു.
https://www.instagram.com/p/CCnh19ugJ5C/
ഏക്ത കപൂര്‍ നിര്‍മ്മിച്ച “കിസ് ദേശ് മേ ഹെ മേരാ ദില്‍” എന്ന സീരിയയിലൂടെയാണ് സുശാന്ത് അഭിനയരംഗത്ത് എത്തുന്നത്. തുടര്‍ന്ന് ഏക്ത നിര്‍മ്മിച്ച “പവിത്ര റിശ്ത” എന്ന സീരിയലിലും സുശാന്ത് വേഷമിട്ടിരുന്നു. ഈ സീരിയലില്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോഴാണ് സുശാന്ത് സിനിമയിയിലേക്കെത്തുന്നത്.