സുസ്മിതാ സെന്നിന്റെ ഹോട്ട്സ്റ്റാര്‍ സ്‌പെഷ്യല്‍സ് ഷോ 'ആര്യ' ഇപ്പോള്‍ ആറ് ഭാഷകളില്‍ ലഭ്യം

ഹോട്ട്സ്റ്റാര്‍ സ്‌പെഷ്യല്‍സ് അവതരിപ്പിക്കുന്ന ത്രില്ലിംഗ് സീരീസായ “ആര്യ”യ്ക്ക് പ്രേക്ഷകരില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സുസ്മിതാ സെന്‍, ചന്ദ്രചൂര്‍ സിംഗ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സീരീസിന് 9 എപ്പിസോഡുകളാണുള്ളത്. മയക്കുമരുന്നു ബിസിനസുമായി ബന്ധപ്പെട്ടു നില്‍ക്കുന്നൊരു കുടുംബമാണ് ആര്യയുടേത്. ബിസിനസ് സംബന്ധപ്പെട്ട പ്രശ്‌നത്തില്‍ ഭര്‍ത്താവ് കൊല്ലപ്പെടുകയും കുടുംബത്തിന്റെയും ബിസിനസിന്റെയും ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടി വരികയും ചെയ്യുന്ന സാഹചര്യമാണ് ആര്യ പറയുന്നത്. ജൂണില്‍ അവതരിപ്പിച്ചതു മുതല്‍ ലോക്ക്ഡൗണിലെ ഏറ്റവും ജനപ്രിയ ഡിജിറ്റല്‍ ഷോയായി ഇത് മാറി.

പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരുപോലെ പ്രശംസയാണ് ഈ ഷോയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. രാം മധ്‌വാനിയുടെ സംവിധാനത്തില്‍ പിറന്ന ഷോ പ്രേക്ഷകരുടെ ആവശ്യപ്രകാരം 6 ഭാഷകളിലേക്ക് കൂടി അവതരിപ്പിച്ചിരിക്കുകയാണ്. മലയാളം, മറാഠി, തമിഴ്, തെലുങ്ക്, ബംഗാളി, കന്നഡ ഭാഷകളിലേക്കാണ് ഷോ മൊഴി മാറ്റിയിരിക്കുന്നത്. അവരവരുടെ ഭാഷകളില്‍ ഷോകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കു വേണ്ടിയാണ് ഇത് പ്രാദേശിക ഭാഷകളില്‍ ലഭ്യമാക്കിയിരിക്കുന്നത്. ഡിസ്‌നി+ ഹോട്ട്സ്റ്റാര്‍ വിഐപിയില്‍ 2020 സെപ്റ്റംബര്‍ 6 മുതല്‍ ഡബ് ചെയ്ത പതിപ്പുകള്‍ ലഭ്യമാണ്.

“ആര്യ സൃഷ്ടിച്ചപ്പോള്‍ അത് സ്‌പെഷ്യലാണെന്ന് ഞങ്ങള്‍ക്ക് അറിയാമായിരുന്നു. രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിലുള്ളവര്‍ അവരുടെ ഭാഷയില്‍ ഇത് കാണാന്‍ ആഗ്രഹിക്കുന്നു എന്ന് അറിയുന്നത് ഞങ്ങളെ കൂടുതല്‍ എളിമയുള്ളവരാക്കുന്നു. വൈവിദ്ധ്യങ്ങള്‍ നിറഞ്ഞ നമ്മുടെ പോലുള്ള രാജ്യത്ത്, 6 ഭാഷകളില്‍ വരെ നമ്മുടെ സൃഷ്ടികളെ അവതരിപ്പിക്കാനുള്ള അവസരമാണുള്ളത്. സ്വന്തം ഭാഷയില്‍ ആസ്വദിക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് കഥയുമായി കൂടുതല്‍ കണക്റ്റഡാകാന്‍ കഴിയുമെന്നാണ് ഞാന്‍ കരുതുന്നത്. ഹിന്ദിയില്‍ നിന്ന് ലഭിച്ചതു പോലുള്ള പ്രതികരണം ലഭിക്കുമെന്നും ഞാന്‍ വിശ്വസിക്കുന്നു” – രാം മധ്‌വാനി പറഞ്ഞു.

മുന്‍ മിസ് യൂണിവേഴ്സും നടിയുമായ സുസ്മിതാ സെന്‍, 90-കളിലെ പ്രിയ അഭിനേതാവ് ചന്ദ്രചൂര്‍ സിംഗ് എന്നിവര്‍ അഭിനയത്തിലേക്ക് മടങ്ങി വന്ന വെബ് സീരീസാണിത്. നമിത് ദാസ്, സിഖന്ദര്‍ ഖേര്‍, ജയന്ത് കൃപലാനി, സൊഹെയ്ലാ കപൂര്‍, സുഗന്ദാ ഗാര്‍ഗ്, മായാ സരീന്‍, വിശ്വജീത് പ്രധാന്‍, മനീഷ് ചോധരി തുടങ്ങിയവരാണ് ഇതില്‍ അഭിനയിച്ചിരിക്കുന്നത്. രാം മധ്വാനി, സന്ദീപ് മോദി, വിനോദ് റാവത്ത് എന്നിവരാണ് ഇതിന്റെ അണിയറയില്‍. രാം മധ്‌വാനി ഫിലിംസ്, എന്‍ഡമോള്‍ ഷൈന്‍ എന്നിവര്‍ ചേര്‍ന്നാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. പോപ്പുലര്‍ ഡച്ച് ഡ്രാമയായ പെനോസയുടെ ഔദ്യോഗിക അഡാപ്‌റ്റേഷനാണ് ആര്യ.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്