ഇവള്‍ക്ക് ഭ്രാന്താണെന്ന് പറഞ്ഞ് എന്റെ രണ്ട് മാനേജര്‍മാര്‍ ജോലി ഉപേക്ഷിച്ചു, കാരണം ഐറ്റം നമ്പര്‍; തുറന്നു പറഞ്ഞ് സുസ്മിത സെന്‍

ഐറ്റം നമ്പര്‍ ചെയ്താല്‍ നായികമാരുടെ ഇമേജ് തകരും എന്ന് പറഞ്ഞിരുന്ന കാലത്ത് ഡാന്‍സ് നമ്പറുകളില്‍ തിളങ്ങിയ താരമാണ് സുസ്മി സെന്‍. മുന്‍നിര നായികമാര്‍ ഐറ്റം നമ്പര്‍ ചെയ്താല്‍ അവരുടെ കരിയറിനെ ബാധിക്കും എന്ന വിശ്വാസം സിനിമാ മേഖലയില്‍ നിലനിന്നിരുന്നു.

ഐറ്റം നമ്പര്‍ ചെയ്യാനുള്ള തന്റെ തീരുമാനത്തെ തുടര്‍ന്ന് രണ്ട് മാനേജര്‍മാര്‍ തനിക്ക് ഭ്രാന്താണെന്നും പറഞ്ഞ് ജോലി ഉപേക്ഷിച്ചു പോയെന്നാണ് സുസ്മിത പറയുന്നത്. ഫിലിം കംപാനിയന് നല്‍കിയ അഭിമുഖത്തിലാണ് സുസ്മിത സംസാരിച്ചത്.

താനിന്ന് അഭിമാനിക്കുന്നുണ്ട്. ഐറ്റം നമ്പറോ? നായികമാര്‍ ഐറ്റം നമ്പര്‍ ചെയ്യില്ല. അവരുടെ ഇമേജ് തകരും, എന്ന് പറഞ്ഞിരുന്ന കാലമുണ്ടായിരുന്നു. അന്ന് താന്‍ ചെയ്യാം എന്ന് പറഞ്ഞു കൊണ്ട് അത് ഏറ്റെടുക്കുമായിരുന്നു.

ഇവള്‍ക്ക് ഭ്രാന്താണെന്ന് പറഞ്ഞ് തന്റെ രണ്ട് മാനേജര്‍മാര്‍ ജോലി ഉപേക്ഷിച്ചു പോയിട്ടുണ്ട്. ഒരു സിനിമയിലെ നായിക വേഷം തേടുമ്പോള്‍ ഇവള്‍ എന്തിനാണ് ഐറ്റം നമ്പര്‍ ചെയ്യുന്നതെന്നായിരുന്നു അവര്‍ ചോദിച്ചിരുന്നത്. മ്യൂസിക് മ്യൂസിക് ആണ്. സിനിമ മോശം ആണെങ്കിലും മ്യൂസിക് രക്ഷപ്പെടും.

അന്നത്തെ കാലത്ത്, നിങ്ങള്‍ മാനേജറോട് നോ പറയുകയോ അവര്‍ മോശം അഭിപ്രായം പറഞ്ഞിട്ടും നിങ്ങള്‍ ചെയ്യാന്‍ തയ്യാറുകയോ ചെയ്താല്‍ അവര്‍ക്കത് ഇഷ്ടമാകില്ലായിരുന്നു. ‘ഞങ്ങള്‍ വര്‍ഷങ്ങളായി ഈ മേഖലയിലുള്ളവരാണ്. എങ്ങനെയാണ് ചെയ്യേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം’ എന്നായിരുന്നു അവര്‍ പറയുക എന്നാണ് സുസ്മിത പറയുന്നത്.

അതേസമയം, നീണ്ടൊരു ഇടവേളയ്ക്ക് ശേഷം ശക്തമായൊരു തിരിച്ചു വരവ് നടത്തിയിരിക്കുകയാണ് സുസ്മിത ഇപ്പോള്‍. ഹോട്ട്സ്റ്റാര്‍ സീരീസായ ആര്യയിലൂടെയായിരുന്നു സുസ്മിതയുടെ തിരിച്ചു വരവ്. സീരീസിന്റെ രണ്ടാം ഭാഗവും ഹിറ്റ് ആയിരുന്നു.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ