ആദ്യം വേര്‍പിരിയല്‍, മൂന്ന് വര്‍ഷത്തിനുള്ളില്‍ വീണ്ടും ഒന്നിച്ചു; വീണ്ടും ചര്‍ച്ചയാകുമോ സുസ്മിതയുടെയും കാമുകന്റെയും പ്രായവ്യത്യാസം?

നടി സുസ്മിത സെന്നും മുന്‍ കാമുകന്‍ റോഹ്‌മാന്‍ ഷ്വാളും വീണ്ടും ഒന്നിച്ചു. 2021ല്‍ ഇരുവരും വേര്‍പിരിഞ്ഞിരുന്നു. ഇപ്പോഴിതാ, ഇരുവരും ഒരു ദീപാവലി പാര്‍ട്ടിയില്‍ ഒന്നിച്ച് എത്തിയിരിക്കുകയാണ് ഇതോടെയാണ് ഇരുവരും ഒന്നിച്ചതായുള്ള അഭ്യൂഹം ശക്തമായത്. അടുത്തിടെ മുംബൈയില്‍ വച്ച് ഇരുവരെയും ഒരുമിച്ച് കണ്ടതോടെയാണ് അഭ്യൂഹം ഉയര്‍ന്നത്.

ദീപാവലി പാര്‍ട്ടിയില്‍ നിന്നുള്ള ഒരു പാപ്പരാസി വീഡിയോയില്‍ സുസ്മിതയും റോഹ്‌മാനും സന്തോഷത്തോടെ ക്യാമറകള്‍ക്ക് മുന്നില്‍ പോസ് ചെയ്യുന്നത് കാണാം. റോഹ്‌മാന്‍ സുസ്മിതയുടെ കൈകളില്‍ പിടിച്ച് സാരിയില്‍ നടക്കാന്‍ സഹായിക്കുന്നതാണ് വീഡിയോയിലുള്ളത്.

അതേസമയം, മൂന്ന് വര്‍ഷത്തെ ബന്ധത്തിന് ശേഷമായിരുന്നു താനും റോഹ്‌മാന്‍ ഷാളും വേര്‍പിരിഞ്ഞതായി 2021 ഡിസംബറില്‍ സുസ്മിത അറിയിച്ചത്. 2018ല്‍ ഇന്‍സ്റ്റാഗ്രാം സന്ദേശത്തിലുടെയാണ് റോഹ്‌മാന്‍ സുസ്മിതയുമായി ബന്ധത്തിലാകുന്നത്.

വേര്‍പിരിയല്‍ പ്രഖ്യാപിച്ച്, സുസ്മിത തന്റെയും റോഹ്‌മാന്റെയും ഒരു ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ”ഞങ്ങള്‍ സുഹൃത്തുക്കളായി ആരംഭിച്ചു, ഞങ്ങള്‍ സുഹൃത്തുക്കളായി തുടരുന്നു. വളരെക്കാലമായി തുടരുന്ന ബന്ധം അവസാനിച്ചു…”

”സ്‌നേഹം അവശേഷിക്കുന്നു!” എന്നായിരുന്നു അന്ന് സുസ്മിത കുറിച്ചത്. 47കാരിയായ സുസ്മിതയും 32കാരനായ റോഹ്‌മാനും തമ്മിലുള്ള 15 വര്‍ഷത്തെ വയ് വ്യത്യാസം ഒരു കാലത്ത് ഏറെ ട്രോള്‍ ചെയ്യപ്പെട്ടിരുന്നു. എന്നാല്‍ അതിനെ വകവയ്ക്കാതെ ഇവര്‍ ബന്ധം തുടര്‍ന്നിരുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്