ഇത് എന്റെ രണ്ടാം ജന്മം, ഡോക്ടര്‍മാര്‍ക്ക് നന്ദി..; ഹൃദയാഘാതത്തെ കുറിച്ച് സുഷ്മിത സെന്‍

തനിക്ക് ഹൃദയാഘാതം സംഭവിച്ചതിനെ കുറിച്ച് നടി സുഷ്മിത സെന്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ‘Second DOB: 27/02/2023’ (രണ്ടാം ജനനതീയ്യതി: 27/02/2023) എന്ന് കുറിച്ചു കൊണ്ടായിരുന്നു സുഷ്മിതയുടെ പോസ്റ്റ്. തനിക്ക് ഹൃദയാഘാതം സംഭവിച്ച തീയതി ആയിരുന്നു സുഷ്മിത പങ്കുവച്ചത്.

ഇപ്പോഴിതാ, നാഷണല്‍ ഡോക്ടഴ്‌സ് ദിനത്തില്‍ തന്റെ ജീവന്‍ രക്ഷിച്ച ഡോക്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞിരിക്കുകയാണ് സുഷ്മിത സെന്‍. ”1975 നവംബര്‍ 19ന് എന്റെ മാതാപിതാക്കള്‍ എനിക്ക് ജന്മം നല്‍കി. പക്ഷേ, 2023 ഫെബ്രുവരി 27ന് ഞാന്‍ വീണ്ടും ജനിച്ചു.”

”ഇത്തവണ എന്റെ ഡോക്ടര്‍മാര്‍ക്ക് നന്ദി. ഒരു വലിയ ഹൃദയാഘാതം എന്റെ ജീവിതത്തെ എന്നില്‍ നിന്ന് ഏതാണ്ട് അകറ്റി. അവരില്‍ നിന്ന് എനിക്ക് ലഭിച്ച കരുതലും ശക്തിയും കാരണം എനിക്ക് എന്റെ ജീവിത്തില്‍ രണ്ടാം അവസരം ലഭിച്ചു” എന്നാണ് സുഷ്മിതയുടെ വാക്കുകള്‍.

”നിങ്ങളുടെ ഹൃദയത്തെ സന്തോഷത്തോടെയും ധൈര്യത്തോടെയും നിലനിര്‍ത്തുക, നിങ്ങള്‍ക്ക് ഏറ്റവും ആവശ്യമുള്ളപ്പോള്‍ അത് നിങ്ങളോടൊപ്പം നില്‍ക്കും” (എന്റെ പിതാവ് സുബീര്‍ സെന്നിന്റെ വിവേകപൂര്‍ണ്ണമായ വാക്കുകള്‍) എന്നും സുഷ്മിത കുറിച്ചിട്ടുണ്ട്.

അതേസമയം, ‘ആര്യ’ എന്ന വെബ് സീരിസിന്റെ ഷൂട്ടില്‍ ആയിരുന്നപ്പോഴാണ് സുഷ്മിത ഹൃദയാഘാതം സംഭവിച്ചത്. സുഷ്മിതയുടെ ആദ്യ വെബ് സീരിസ് ആണ് ആര്യ. ‘താലി’ എന്ന വെബ് സീരിസിലാണ് സുഷ്മിത ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ആയ ശ്രീഗൗരി സാവന്ത് ആയാണ് സുഷ്മിത ഇതില്‍ അഭിനയിച്ചത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം