'ജന്മദിനത്തില്‍ ശസ്ത്രക്രിയക്ക് വിധേയയായി, ഇത് പുനര്‍ജന്മം'; അസുഖ വിവരം തുറന്നു പറഞ്ഞ് സുസ്മിത സെന്‍

ശസ്ത്രക്രിയക്ക് വിധേയായ വിവരം വെളിപ്പെടുത്തി സുസ്മിത സെന്‍. നവംബര്‍ 16ന് 46-ാം ജന്മദിനം ആഘോഷിച്ചതിന് പിന്നാലെയാണ് താരത്തിന്റെ വെളിപ്പെടുത്തല്‍. പിറന്നാള്‍ ആശംസകള്‍ക്ക് നന്ദി അറിയിച്ച താരം ആരോഗ്യസ്ഥിതിയെ കുറിച്ച് പറയുകയായിരുന്നു.

”സ്‌നേഹത്തില്‍ പൊതിഞ്ഞ് നിങ്ങള്‍ അറിയിച്ച ഓരോ ആശംസകള്‍ക്കും ഹൃദയത്തില്‍ നിന്നു നന്ദി. ഈ ജന്മദിനം എനിക്കും സന്തോഷത്തിന്റെതാണ്. കാരണം ഇതെന്റെ പുനര്‍ജന്മമാണ്. അതില്‍ കൂടുതല്‍ എനിക്ക് ഒന്നും പറയാന്‍ സാധിക്കുന്നില്ല.”

”ഒരു ചെറിയ രഹസ്യം നിങ്ങളോടു പറയാന്‍ ആഗ്രഹിക്കുന്നു. ആര്യ 2 പൂര്‍ത്തിയാക്കിയ ശേഷം ചെറിയൊരു യാത്ര പോയി. അതിനു ശേഷം നവംബര്‍ 16ന് ആരോഗ്യ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി ശസ്ത്രക്രിയക്ക് വിധേയയായിരുന്നു. ഓരോ ദിനം കഴിയും തോറും അത്ഭുതകരമായി ഞാന്‍ സുഖം പ്രാപിക്കുന്നു.”

”നിങ്ങളുടെ എല്ലാവരുടെയും സ്‌നേഹമാണ് എന്റെ ഏറ്റവും വലിയ പ്രചോദനം. അതിനാലാണ് ഈ മനോഹരമായ ലോകത്ത് എനിക്കിപ്പോഴും ജീവിക്കാന്‍ കഴിയുന്നത്. ഈ സ്‌നേഹം തുടര്‍ന്നും ഉണ്ടാകണം” എന്നാണ് സുസ്മിത പറയുന്നത്.

കുറച്ച് കാലമായി സിനിമയില്‍ നിന്നു മാറി നില്‍ക്കുന്ന സുസ്മിത ഡിസ്‌നി പ്ലസ് ഹോട്ടസ്റ്റാറിലെ ആര്യ എന്ന സീരിസിലൂടെ ശക്തമായ തിരിച്ചു വരവ് നടത്തിയിരുന്നു. ആര്യയുടെ രണ്ടാം സീസണിന്റെ തിരക്കിലാണ് താരം ഇപ്പോള്‍. ആര്യ 2വിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായിരുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്