നടി സുസ്മിത സെന്നിന് ഹൃദയഘാതം!

നടി സുസ്മിത സെന്നിന് ഹൃദയാഘാതം. താരം തന്നെയാണ് ഇക്കാര്യം പങ്കുവച്ചിരിക്കുന്നത്. ഹൃദയാഘാതത്തെ തുടര്‍ന്ന് താന്‍ ആശുപത്രിയില്‍ ആയിരുന്നു എന്നാണ് സുസ്മിത സെന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുന്നത്.

”രണ്ട് ദിവസം മുമ്പ് എനിക്ക് ഹൃദയാഘാതം ഉണ്ടായി. ആന്‍ജിയോപ്ലാസ്റ്റി ചെയ്തു. സ്റ്റെന്റും പിടിപ്പിച്ചു. അതിലേറ്റവും പ്രധാനപ്പെട്ടൊരു കാര്യം എനിക്ക് വലിയൊരു ഹൃദയമുണ്ടെന്ന് എന്റെ കാര്‍ഡിയോളജിസ്റ്റ് വീണ്ടും സ്ഥിരീകരിച്ചിരിക്കുകയാണ് എന്നതാണ്.”

”സമയോചിതമായി സഹായങ്ങള്‍ നല്‍കുകയും ക്രിയാത്മകമായി പ്രവര്‍ത്തിച്ച ഒത്തിരി ആളുകളോട് നന്ദി പറയാനുണ്ട്. അത് മറ്റൊരു പോസ്റ്റിലൂടെ പറയാം. ഈ കുറിപ്പ് എന്റെ ആരാധകരെയും പ്രിയപ്പെട്ടവരെയും സന്തോഷ വാര്‍ത്ത അറിയിക്കാന്‍ വേണ്ടി മാത്രമാണ്.”

”എല്ലാം നന്നായിരിക്കുന്നു. വീണ്ടും മുന്നോട്ടുള്ള ജീവിതത്തിന് ഞാന്‍ തയ്യാറാണെന്ന് അറിയിക്കുകയാണ്. അതിനൊപ്പം നിങ്ങളെല്ലാവരെയും ഞാന്‍ സ്നേഹിക്കുന്നു” എന്നാണ് സുസ്മിത സെന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറയുന്നത്.

സുസ്മിതയ്ക്ക് ആശംസകളും പ്രാര്‍ത്ഥനകളും നേരുകയാണ് ആരാധകര്‍. പെട്ടെന്ന് ജീവിതത്തിലേക്ക് തിരികെ വരട്ടെ, ഇങ്ങനൊരു വാര്‍ത്ത ഒട്ടും പ്രതീക്ഷിച്ചില്ല. ശരിക്കും നിങ്ങളൊരു പ്രചോദനം തന്നെയാണ്, എന്നിങ്ങനെ നിരവധി കമന്റുകളാണ് സുസ്മിതയുടെ പോസ്റ്റിന് താഴെ വരുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്