ട്രാന്‍സ്‌ജെന്‍ഡറായി സുസ്മിത സെന്‍; സിനിമയില്‍ പുത്തന്‍ പരീക്ഷണം, 'താലി' ടീസര്‍

ആരാധകര്‍ ഇതുവരെ കാണാത്ത വ്യത്യസ്തമായ ഒരു കഥാപാത്രവുമായി നടി സുസ്മിത സെന്‍. ‘താലി’ എന്ന വെബ് സീരിസില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ആയാണ് സുസ്മിത സെന്‍ പറയുന്നത്. രവി ജാദവ് സംവിധാനം ചെയ്യുന്ന ഈ വെബ് സീരിസില്‍ ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ആയാണ് സുസ്മിത സെന്‍ എത്തുന്നത്.

മുംബൈയില്‍ നിന്നുള്ള ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റായ ശ്രീഗൗരി സാവന്തിന്റെ കഥയാണ് താലി. ട്രാന്‍സ്ജെന്‍ഡേഴ്‌സിന്റെ അവകാശങ്ങള്‍ക്കായി ശ്രീഗൗരി നടത്തിയ പോരാട്ടങ്ങളും പ്രതിരോധങ്ങളുമാണ് ഈ സീരിസിന്റെ ഇതിവൃത്തം.

ദേശീയ അവാര്‍ഡ് ജേതാവ് രവി ജാദവ് സംവിധാനം ചെയ്ത വെബ് സീരീസിന്റെ തിരക്കഥ ക്ഷിതിജ് പട്വര്‍ധന്‍, അമോല്‍ ഉദ്ഗിര്‍ക്കര്‍, എഡ്വിന്‍ ഡിസൂസ എന്നിവര്‍ ചേര്‍ന്നാണ് എഴുതിയിരിക്കുന്നത്. അര്‍ജുന്‍ സിംഗ് ബാരെനും കാര്‍ത്തിക് ഡി നിഷാന്ദറും ചേര്‍ന്നാണ് സീരീസ് നിര്‍മിച്ചിരിക്കുന്നത്.

300ല്‍ അധികം ട്രാന്‍സ്ജെന്‍ഡറുകള്‍ സീരീസില്‍ വേഷമിട്ടിട്ടുണ്ട് എന്നാണ് വിവരം. അതേസമയം, ട്രാന്‍സ്ജെന്‍ഡര്‍മാരെയും എച്ച്ഐവി/എയ്ഡ്സ് ബാധിച്ചവരെയും സഹായിക്കുന്ന സഖി ചാര്‍ ചൗഗിയുടെ ഡയറക്ടറായി സേവനമനുഷ്ഠിക്കുകയാണ് ഗൗരി സാവന്ത് ഇപ്പോള്‍.

Latest Stories

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ