കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി സ്വര ഭാസ്‌കര്‍. രാജി വെച്ചൊഴിയൂ വന്‍ പരാജയമേ എന്നാണ് സ്വര ട്വീറ്റ് ചെയ്തിരിക്കുന്നത്. കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ച മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് മറുപടി കത്തയച്ച വിഷയത്തിലാണ് സ്വരയുടെ വിമര്‍ശനം.
“”രാജി വെച്ചൊഴിയൂ വന്‍ പരാജയമേ, ഈ ഒഴിവാക്കാവുന്ന ദുരന്തം ഉണ്ടായതിന് നിങ്ങളും നിങ്ങളുടെ സര്‍ക്കാരും ഞങ്ങള്‍ക്ക് ഉത്തരം നല്‍കേണ്ടതുണ്ട്. കാര്യങ്ങള്‍ വ്യക്തമായി വിനിയോഗിക്കേണ്ടതിന് പകരം നിങ്ങള്‍ മുന്‍ പ്രധാനമന്ത്രിക്ക് മറുപടി കത്തയക്കുന്നു. യഥാര്‍ഥ നടപടികളിലൂടെ ആളുകളെ അഭിസംബോധന ചെയ്യുന്നതിനെ കുറിച്ച് എന്ത് പറയുന്നു. നാണക്കേട്”” എന്നാണ് സ്വരയുടെ ട്വീറ്റ്.
രാജ്യത്ത് കോവിഡ് സാഹചര്യങ്ങള്‍ നിയന്ത്രിക്കുന്നതിനായി അഞ്ച് നിര്‍ദേശങ്ങള്‍ ചൂണ്ടിക്കാട്ടി മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചിരുന്നു. ഈ കത്തിനാണ് ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ മറുപടി നല്‍കിയത്.
കോവിഡ് വാക്സിനെ കുറിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ വ്യാജ പ്രചാരണം നടത്തുന്നുവെന്നും അവര്‍ക്ക് ചില ഉപദേശങ്ങള്‍ നല്‍കണം എന്നുമാണ് ഹര്‍ഷവര്‍ദ്ധന്‍ മറുപടി കത്തില്‍ പറഞ്ഞത്. അതേസമയം, രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാവുകയാണ്. പ്രതിദിന മരണനിരക്ക് ആയിരത്തിന് മുകളിലാണ്. തുടര്‍ച്ചയായ അഞ്ച് ദിവസവും രണ്ടര ലക്ഷത്തിന് മുകളിലാണ് പ്രതിദിന രോഗബാധിതരുടെ എണ്ണം.