'ആ പേര് നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ടെങ്കില്‍, നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ കഴുത'; സെയ്ഫിനും കരീനയ്ക്കും പിന്തുണയുമായി സ്വര

സെയ്ഫ് അലിഖാന്‍-കരീന കപൂര്‍ ദമ്പതികളുടെ രണ്ടാമത്തെ മകന്‍ ജഹാംഗീറിന്റെ പേരിന് നേരെ വിമര്‍ശനം. ആദ്യത്തെ മകന് തൈമൂര്‍ എന്ന പേര് നല്‍കിയപ്പോഴുണ്ടായ അതേ വിവാദം ഇപ്പോഴും ഉണ്ടായി കൊണ്ടിരിക്കുന്നത്. മുഗര്‍ ചക്രവര്‍ത്തിയുടെ പേര് നല്‍കിയതാണ് ഇത്തവണ ചിലരെ ചൊടിപ്പിച്ചിരിക്കുന്നത്.

ജഹാംഗീര്‍ എന്ന പേരിന് നേരെ വിമര്‍ശനങ്ങളുമായി എത്തുന്നവര്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് നടി സ്വര ഭാസ്‌കര്‍. വിവാദമുണ്ടാക്കുന്നവരാണ് ഏറ്റവും വലിയ കഴുതകളെന്നും ഇവര്‍ക്കെല്ലാം സ്വന്തം കാര്യം നോക്കിയാല്‍ പോരെയെന്നും സ്വര ട്വിറ്ററില്‍ കുറച്ചു. ജഹാംഗീര്‍ എന്ന ഹാഷ്ടാഗ് ചേര്‍ത്തിട്ടുണ്ടെങ്കിലും കരീനയുടെയോ സെയ്ഫിന്റെയോ പേര് ട്വീറ്റില്‍ പരാമര്‍ശിച്ചിട്ടില്ല.

”ഒരു ദമ്പതികള്‍ അവരുടെ കുട്ടികള്‍ക്ക് പേരിടുന്നു, ആ ദമ്പതികള്‍ നിങ്ങളല്ല. പക്ഷെ, അവരിട്ട പേരുകള്‍ എന്താണെന്നും എന്തു കൊണ്ട് എന്നൊക്കെ നിങ്ങള്‍ക്ക് അഭിപ്രായമുണ്ട്, അത് നിങ്ങളുടെ മനസിലുള്ള ഒരു പ്രശ്‌നമാണ്. അത് നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നുണ്ടെങ്കില്‍, നിങ്ങളാണ് ഈ ലോകത്തിലെ ഏറ്റവും വലിയ കഴുതകളില്‍ ഒരാള്‍” എന്ന് സ്വര ട്വീറ്റ് ചെയ്തു.

ആദ്യ മകന് ലോക ചരിത്രത്തിലെ തന്നെ ഏറ്റവും ക്രൂരനായ ഭരണാധികാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന തൈമൂറിന്റെ പേര് നല്‍കിയത് വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് ക്രൂരനായ ഭരണാധികാരയുടെ പേര് എന്ന നിലയിലല്ല ആ പേര് നല്‍കിയത് പുരാതന പേര്‍ഷ്യന്‍ ഭാഷയില്‍ തൈമൂര്‍ എന്നാല്‍ ഇരുമ്പ് എന്നാണര്‍ഥമെന്നും വിശദീകരിച്ച് സെയ്ഫ് രംഗത്തെത്തിയിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു