'ആരും എന്നെ വഞ്ചിച്ചിട്ടില്ല, തെറ്റായി ഒന്നും ചെയ്തിട്ടില്ല'; ബ്രേക്കപ്പിനെ കുറിച്ച് സ്വര ഭാസ്‌ക്കര്‍

നിർമാതാവും തിരക്കഥാകൃത്തുമായ ഹിമാന്‍ശു ശര്‍മയുമായുള്ള പ്രണയത്തകര്‍ച്ചയെ കുറിച്ച് ബോളിവുഡ് താരം സ്വര ഭാസ്‌ക്കര്‍. വളരെ നിര്‍ഭാഗ്യകരമായ കാര്യമാണ് എന്നാല്‍ ആരോടും ദേഷ്യമുണ്ടായിരുന്നില്ല. ആരും തന്നെ വഞ്ചിച്ചിട്ടില്ലെന്നും മോശമായി പെരുമാറിയിട്ടില്ലെന്നും സ്വര വ്യക്തമാക്കി.

“”എപ്പോഴും അതിനെക്കുറിച്ച് ചിന്തിക്കാറുണ്ട്. നിങ്ങള്‍ ഒരു പാര്‍ക്കിലൂടെ നടക്കുകയാണ്, അതാണ് ബന്ധങ്ങള്‍ എന്നു കരുതുക. ഒരുമിച്ച് നടക്കാന്‍ തീരുമാനിക്കുന്നു. പോകാന്‍ രണ്ട് വഴികള്‍ മാത്രമുള്ള ഒരു ഘട്ടത്തിലേക്ക് വരുന്നു, ഇടത്തോട്ടോ വലത്തോട്ടോ പോകാം, എന്നാല്‍ ഒരാള്‍ വലത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നു, മറ്റൊരാള്‍ ഇടത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നു. അപ്പോള്‍ അവരില്‍ ഒരാള്‍ പറയണം “ശരി ഞാന്‍ എന്റേത് ഉപേക്ഷിച്ച് നിങ്ങളോടൊപ്പം വരും.””

“”ഒരു വ്യക്തി അവരുടെ ദിശയില്‍ നിന്ന് മാറാന്‍ ആഗ്രഹിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ വിട പറയണം. നമ്മുടെ തിരഞ്ഞെടുപ്പുകള്‍ മാത്രമല്ല മറ്റ് ആളുകളുടെ തിരഞ്ഞെടുപ്പുകളും അംഗീകരിക്കേണ്ടതുണ്ട്”” എന്ന് സ്വര ഒരു അഭിമുഖത്തില്‍ പറഞ്ഞു. 2019 ജൂലൈയിലാണ് ഹിമാന്‍ശുവുമായി ബ്രേക്കപ്പ് ചെയ്‌തെന്ന കാര്യം സ്വര അറിയിക്കുന്നത്.

Latest Stories

കുറുവ സംഘത്തിന് പിന്നാലെ കേരളത്തിൽ പിടിമുറുക്കി ഇറാനി ഗ്യാങ്ങും; രണ്ട് പേര്‍ പിടിയില്‍

'ശബ്ദമില്ലാത്തവർക്കും പാർശ്വവൽകൃതർക്കും എംടി ശബ്ദമായി, സാഹിത്യത്തിലും സിനിമയിലും നികത്താനാവാത്ത ശൂന്യത'; ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഹുൽ ഗാന്ധിയും

നിരാശ എങ്കിലും ആദ്യ ദിനത്തില്‍ പണി പാളിയില്ല; 'ബറോസ്' ഗംഭീര കളക്ഷനുമായി മുന്നില്‍, റിപ്പോര്‍ട്ട് പുറത്ത്

ഇടയ്ക്കൊക്കെ ചെറുപുഞ്ചിരി സമ്മാനിച്ചു.. ആ വിരല്‍ത്തണുപ്പ് ബാക്കിനില്‍ക്കുന്ന എഴുത്തോല മതി ഒരായുസ്സിലേക്ക്: മഞ്ജു വാര്യര്‍

2023-24 വർഷത്തിൽ ബിജെപിക്കും കോൺഗ്രസിനും സംഭാവനയായി ലഭിച്ചത് കോടികൾ; കണക്കുകൾ പുറത്തുവിട്ട് ഇലക്ഷൻ കമ്മീഷൻ

സ്വന്തം ജീവിതം കൊണ്ട് എംടി തീർത്തത് കേരളത്തിന്റെ സംസ്‌കാരിക ചരിത്രം; അദ്ദേഹത്തിന്‍റെ വാക്കുകൾ തീവ്രമായിരുന്നു: വി ഡി സതീശൻ

എന്റെ എംടി സാര്‍ പോയല്ലോ, അദ്ദേഹം എനിക്ക് ആരായിരുന്നു എന്ന് പറയാന്‍ ആവില്ല..; വേദനയോടെ മോഹന്‍ലാല്‍

ഓപ്പണറായി രോഹിത്, രാഹുൽ മൂന്നാമത്, ഗില്ല് പുറത്തും; ബോക്സിംഗ് ഡേ ടെസ്റ്റിൽ ഇന്ത്യയുടെ മാറ്റങ്ങൾ ഇങ്ങനെ

മൂന്ന് വർഷത്തിനും 4484 ഡെലിവറിക്കും ശേഷം ബുംമ്ര വഴങ്ങിയ ആദ്യ സിക്സർ; ജസ്പ്രീത് ബുംറയെ എയറിൽ പറത്തി പത്തൊമ്പതുകാരൻ

കേറി ചൊറിഞ്ഞത് കോഹ്‌ലി പണികിട്ടിയത് ബുമ്രക്ക്; ഓസ്‌ട്രേലിയയുടെ പത്തൊമ്പതുകാരൻ തകർത്തത് ബുമ്രയുടെ മൂന്ന് വർഷത്തെ റെക്കോർഡ്