നീണ്ട പത്ത് വർഷത്തെ പ്രണയ സാഫല്യം; തപ്സി പന്നു വിവാഹിതയായി

ബോളിവുഡ് താരം തപ്സി പന്നു വിവാഹിതയായി. ഡെൻമാർക്ക് വംശജനും ബാഡ്മിന്റൺ പരിശീലകനുമായ മത്തിയാസ് ബോയാണ് വരൻ. ശനിയാഴ്ച ഉദയ്പൂരിൽ വെച്ചായിരുന്നു വിവാഹം.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഈയടുത്താണ് താൻ മത്തിയാസ് ബോയുമായി പ്രണയത്തിലാണെന്ന് തപ്സി വെളിപ്പെടുത്തിയത്.

2013- ൽ ഇന്ത്യൻ ബാഡ്മിന്റൺ ലീഗിന്റെ ഉദ്ഘാടനത്തിൽ വെച്ചായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. നീണ്ട പത്ത് വർഷത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരുടെയും വിവാഹം.

Read more

സിനിമ രംഗത്തുനിന്നും സംവിധായകൻ അനുരാഗ കശ്യപ്, പവയിൽ ഗുലാത്തി എന്നിവർ മാത്രമാണ് സിനിമ രംഗത്തുനിന്നും ചടങ്ങിൽ പങ്കെടുത്തത്.