ഹിന്ദു ദൈവങ്ങളെ അപമാനിച്ചു; തപ്‌സിക്ക് എതിരെ നിയമനടപടി, വിനയായി ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌!

നിയമക്കുരുക്കില്‍ പെട്ട് നടി തപ്‌സി പന്നു. മതതവികാരം വ്രണപ്പെടുത്തി, ഹിന്ദു ദൈവങ്ങളെ അപമാനിച്ചു എന്ന കേസാണ് തപ്‌സിക്ക് എതിരെ വന്നിരിക്കുന്നത്. ബിജെപി എംഎല്‍എ മാലിനി ഗൗറിന്റെ മകനും ഹിന്ദ് രക്ഷക് സംഘടനയുടെ കണ്‍വീനറുമായ ഏകലവ്യ സിംഗ് ഗൗര്‍ ആണ് തപ്‌സിക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്.

തപ്‌സി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രമാണ് താരത്തിന് കേസ് കൊടുക്കാന്‍ കാരണമായത്. ഡീപ്പ് നെക്ക് ലൈന്‍ ഉള്ള ചുവപ്പ് ഡ്രസിനൊപ്പം ലക്ഷ്മി ദേവിയുടെ ലോക്കറ്റുള്ള നെക്ലേസ് ആണ് തപ്‌സി ധരിച്ചിരുന്നത്. ലാക്മി ഫാഷന്‍ വീക്കില്‍ പങ്കെടുക്കവെ തപ്‌സി ധരിച്ച വേഷമാണിത്.

View this post on Instagram

A post shared by Taapsee Pannu (@taapsee)

ഇത് വിവാദങ്ങള്‍ക്ക് കാരണമാവുകയായിരുന്നു. മാര്‍ച്ച് 14ന് ആണ് ഈ ചിത്രം തപ്‌സി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. ”മോശമായ വസ്ത്രം ധരിച്ച് അതിനൊപ്പം ലക്ഷ്മി ദേവിയുടെ ലോക്കറ്റുള്ള നെക്ലേസ് ധരിച്ചു” എന്നാണ് താരത്തിനെതിരെയുള്ള ആരോപണം.

View this post on Instagram

A post shared by Taapsee Pannu (@taapsee)

‘സനാതന ധര്‍മ്മത്തെ തരംതാഴ്ത്താനായുള്ള ആസൂത്രിത ശ്രമമാണിത്’ എന്നും ഏകലവ്യ തപ്‌സിക്കെതിരെ പ്രതികരിച്ചിരുന്നു. എന്നാല്‍ തപ്‌സി ഇതുവരെ ആരോപണങ്ങള്‍ക്കെതിരെ പ്രതികരിച്ചിട്ടില്ല. മുംബൈ പൊലീസിലാണ് ഏകലവ്യ പരാതി നല്‍കിയത്.

Read more

അതേസമയം, നിരവധി സിനിമകളാണ് തപ്‌സിയുടെതായി അണിയറയില്‍ ഒരുങ്ങി കൊണ്ടിരിക്കുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം താരം വീണ്ടും തമിഴില്‍ തിരിച്ചെത്തുകയാണ്. ‘ജനഗണമന’, ‘ഏലിയന്‍’ എന്നീ തമിഴ് സിനിമകളും ‘വോ ലഡ്കി ഹേ കഹാം’, ‘ഡങ്കി’, ‘ഫിര്‍ ആയി ഹസീന്‍ ദില്‍റുബ’ എന്നീ സിനിമകളാണ് നടിയുടെതായി ഒരുങ്ങുന്നത്.