വരന്‍ ബാഡ്മിന്റണ്‍ പ്ലയര്‍, ബോളിവുഡില്‍ നിന്നും ആര്‍ക്കും ക്ഷണമില്ല, രഹസ്യ വിവാഹത്തിന് ഒരുങ്ങി തപ്‌സി? കാരണമുണ്ട്

നടി തപ്‌സി പന്നു വിവാഹിതയാകുന്നു. ബാഡ്മിന്റണ്‍ പ്ലെയര്‍ ആയ മത്യാസ് ബോയ് ആണ് തപ്‌സിയുടെ വരന്‍. 10 വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാന്‍ പോകുന്നത്. സിഖ്-ക്രിസ്ത്യന്‍ ആചാരപ്രകരമായിരിക്കും രാജസ്ഥാനിലെ ഉദയ്പൂരില്‍ വിവാഹം നടക്കുക എന്നാണ് വിവരം.

എന്നാല്‍ തപ്‌സിയുടെ വിവാഹത്തിന് ബോളിവുഡില്‍ നിന്നും ആര്‍ക്കും ക്ഷണമില്ല. തപ്‌സിയുടെയും മത്യാസിന്റെയും കുടുംബാംഗങ്ങള്‍ മാത്രമാകും വിവാഹത്തില്‍ പങ്കെടുക്കുക. വിവാഹം ബോളിവുഡ് ഷോയായി മാറ്റാന്‍ താല്‍പര്യമില്ല അതുകൊണ്ടാണ് താരങ്ങളെ ഒന്നും ക്ഷണിക്കാതെ തപ്‌സി വിവാഹത്തിന് ഒരുങ്ങുന്നത്.

മാര്‍ച്ച് അവസാനമായിരിക്കും വിവാഹം നടക്കുക. തന്റെ പ്രണയത്തെ കുറിച്ച് തപ്‌സി അടുത്തിടെ തുറന്നു പറയുകയും ആര്‍ക്ക് വേണ്ടിയും ആ ബന്ധം ഉപേക്ഷിക്കാന്‍ തയാറല്ലെന്നും തുറന്നു പറഞ്ഞിരുന്നു. ബോളിവുഡിലെ ആദ്യ സിനിമ ‘ചാഷ്‌മേ ബദ്ദൂര്‍’ ചെയ്ത സമയത്താണ് താന്‍ മത്യാസിനെ കണ്ടുമുട്ടിയത് എന്നും തപ്‌സി പറഞ്ഞിരുന്നു.

”അന്നുമുതല്‍ ഞാന്‍ ഒരേ വ്യക്തിയോടൊപ്പമാണ്. അവനെ ഉപേക്ഷിക്കുന്നതിനോ മറ്റാരുടെയോ കൂടെ ആയിരിക്കുന്നതിനോ എനിക്ക് ചിന്തകളൊന്നുമില്ല, കാരണം ഈ ബന്ധത്തില്‍ ഞാന്‍ വളരെ സന്തുഷ്ടയാണ്” എന്നായിരുന്നു തപ്‌സി പറഞ്ഞത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം