താരങ്ങളുടെ പ്രതിഫലത്തിലെ വിവേചനത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ ഏറ്റവും കൂടുതല്‍ നേരിടുന്നത് നടിമാരാണെന്ന് തബു. നടിമാര്‍ക്കാണ് കുറവ് പ്രതിഫലം ലഭിക്കുന്നത് എന്ന് അറിയാവുന്നവര്‍ അത് വീണ്ടും ആവര്‍ത്തിക്കുന്നതിന് എന്തിനാണ് എന്നാണ് തബു ചോദിക്കുന്നത്. പ്രതിഫലത്തിലെ വിവേചനത്തെ കുറിച്ച് കൂടുതല്‍ പണം ലഭിക്കുന്ന നടന്‍മാരോടാണ് ചോദിക്കേണ്ടത് എന്നാണ് തബു പറയുന്നത്.
”പ്രതിഫലത്തിലെ വിവേചനത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ എപ്പോഴും നേരിടുന്നത് നടിമാരാണ്. മാധ്യപ്രവര്‍ത്തകര്‍ എപ്പോഴും ഈ ചോദ്യങ്ങള്‍ സ്ത്രീകളോട് മാത്രമാണ് ചോദിക്കുന്നത്. നിങ്ങള്‍ക്ക് അറിയാം നടന്മാരെക്കാളും കുറവ് പ്രതിഫലമാണ് സിനിമയില്‍ നടിമാര്‍ക്ക് ലഭിക്കുന്നതെന്ന്. ഇത് അറിഞ്ഞിട്ടും എന്തിനാണ് വീണ്ടും ആവര്‍ത്തിച്ച് ചോദിക്കുന്നത്.”
”ഈ ചോദ്യം നടന്മാരോടും അവര്‍ക്ക് ഉയര്‍ന്ന പ്രതിഫലം നല്‍കുന്ന ആളുകളോടുമാണ് ചോദിക്കേണ്ടത്. എന്തുകൊണ്ട് ചോദിക്കുന്നില്ല. എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് കൂടുതല്‍ പ്രതിഫലം ലഭിക്കുന്നതെന്ന് നടന്മാരോട് ചോദിക്കാത്തത്” എന്നാണ് ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെ തബു പറഞ്ഞത്.
അതേസമയം അജയ് ദേവ്ഗണ്‍ നായകനായ ‘ഔറോന്‍ മേം കഹാന്‍ ദം താ’ ആണ് തബുവിന്റെ ഏറ്റവും പുതിയ ചിത്രം. ആഗസ്റ്റ് രണ്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. നീരജ് പാണ്ഡെ സംവിധാനം ചെയ്ത ചിത്രത്തില്‍ സായ് മഞ്ചരേക്കര്‍, ശന്തനു മഹേശ്വരി, ജിമ്മി ഷെര്‍ഗില്‍,സയാജി ഷിന്‍ഡെ എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തിയത്.