'ബാർബി' പ്രയോഗം സണ്ണി ലിയോൺ ഗാനത്തിന് ലീഗൽ നോട്ടീസ്

പ്രശസ്ത ബോളിവുഡ് താരം സൽമാൻ ഖാന്റെ സഹോദരൻ അര്ബാസ് ഖാനും സണ്ണി ലിയോണും ചേർന്ന് അഭിനയിക്കുന്ന ചിത്രം തെരേ ഇന്തസാർ ഡിസംബർ ഒന്നിന് റിലീസിന് ഒരുങ്ങുകയാണ്. റിലീസിന് മൂന്ന് ദിവസങ്ങൾ മാത്രം ശേഷിക്കെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർക്ക് ലീഗൽ നോട്ടീസ്.

ചിത്രത്തിലെ ബാർബി ഗേൾ എന്ന ഗാനമാണ് പ്രശ്നത്തിന് ഇടയാക്കിയത്. ബാര്‍ബി പാവകള്‍ നിര്‍മ്മിക്കുന്ന മാറ്റൽ എന്ന കമ്പനിയാണ് അനുവാദം കൂടാതെ ബാർബി എന്ന പ്രയോഗം ഗാനത്തിൽ ഉണ്ടെന്നു ചൂണ്ടി കാട്ടി നോട്ടീസയച്ചത്. ഗാനത്തിൽ “ഐ ആം എ സെക്‌സി ബാർബി” എന്ന പ്രയോഗം ബാർബി പാവകളെ ഉപയോഗിക്കുന്ന പ്രായത്തിലെ കുട്ടികൾക്ക് യോജിക്കുന്നില്ല എന്നതാണ് നിയമ നടപടിക്കു മുതിരാൻ കമ്പനിയെ പ്രേരിപ്പിച്ചത്.

ഗാന രംഗത്തിൽ പോൺ നായിക കൂടിയായ സണ്ണി ലിയോൺ ഭാഗമാകുന്നതിനെയും കമ്പനി ചോദ്യം ചെയ്തു. എന്നാൽ കോടതി സിനിമ അണിയറ പ്രവർത്തകർക്ക് ആശ്വാസമേകുന്ന നിലപാടാണ് സ്വീകരിച്ചത്. സിനിമയ്ക്ക് എതിരെ ഒരു നടപടിക്കും മുതിരേണ്ട കാര്യമില്ല എന്നാണ് കോടതി കമ്പനിയെ അറിയിച്ചിരിക്കുന്നത്.ഇതിന് ശേഷം യൂട്യൂബിൽ ഗാനത്തിൽ സെക്‌സി ബാർബി ഗേൾ എന്നതിനു പകരം സെക്‌സി ബേബി ഗേൾ എന്നാക്കി മാറ്റിയിട്ടുണ്ട്.

സ്വാതി ശർമയും ലിൽ ഗോലും ചേർന്ന് ആലപിച്ച ഗാനം ഷബീർ അഹമ്മദാണ്‌ രചിച്ചത്. രാജീവ് വാലിയ സംവിധാനം ചെയുന്ന ചിത്രത്തിൽ വ്യത്യസ്ഥമായ ഗെറ്റപ്പിൽ ആയിരിക്കും സണ്ണി ലിയോൺ  പ്രത്യക്ഷപ്പെടുക. അര്ബാസ് ഖാനാണ് നായകൻ.

Latest Stories

അതിവേഗം ബഹുദൂരം.., ഇനി പിഴച്ചാല്‍ സഞ്ജു കോഹ്ലിക്കൊപ്പം!

വിവാദങ്ങൾക്കിടെ ഇപി ജയരാജൻ ഇന്ന് പാലക്കാട്; പി സരിനായി വോട്ട് തേടും

ഒരൊറ്റ കളികൊണ്ട് ഒരു രാഷ്ട്രത്തിന്റെ മുഴുവന്‍ മിശിഹയാകാന്‍ ചില പ്രതിഭകള്‍ക്ക് കഴിയും, അതില്‍പ്പെട്ട ഒരാളാണ് സഞ്ജു സാംസണ്‍!

ഡൊണാള്‍ഡ് ട്രംപ് വൈറ്റ് ഹൗസില്‍; സമാധാനപരമായ അധികാര കൈമാറ്റം ഉറപ്പ് നല്‍കി ജോ ബൈഡന്‍; ആശങ്കകള്‍ നീങ്ങി

കമൽഹാസൻ്റെ മകൾ എന്ന് അറിയപ്പെടുന്നതിൽ തനിക്ക് പ്രയാസമുണ്ടായിരുന്നു എന്ന് ശ്രുതി ഹാസൻ

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ്: എംവിഎ സഖ്യത്തെ "ഔറംഗസേബ് ഫാൻ ക്ലബ്ബ്" എന്ന് മുദ്രകുത്തി അമിത് ഷാ

തേക്കടി കാണാനെത്തിയ ഇസ്രയേല്‍ സഞ്ചാരികളെ കടയുടമ അപമാനിച്ച് ഇറക്കിവിട്ടു; കേരളത്തിന് നാണക്കേട്

ആത്മകഥ വിവാദം: ഇപി ജയരാജനോട് വിശദീകരണം തേടാൻ സിപിഎം

നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ മറയാക്കി ഫീസ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി; കോളേജുകളില്‍ ഇന്ന് പഠിപ്പ് മുടക്കുമെന്ന് കെ.എസ്.യു

എന്‍ പ്രശാന്തിനെ തിരിച്ചെടുക്കണം; മുഖ്യമന്ത്രിയ്ക്ക് കത്ത് നല്‍കി യൂണിയനുകള്‍