ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ ഹിന്ദിയിലും; നിമിഷയ്ക്ക് പകരം സാനിയ മല്‍ഹോത്ര

ജിയോ ബേബി ചിത്രം ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നു. നടി സാനിയ മല്‍ഹോത്ര ചിത്രത്തില്‍ നായികയാകും. താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ആരതി കാദവ് ആണ് ചിത്രം സംവിധാനം ചെയ്യുക.

ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെ ഭാഗമാകുന്നതില്‍ അതിയായ ആവേശത്തിലും സന്തോഷത്തിലുമാണ്, കാത്തിരിക്കാനാവില്ല എന്നാണ് സാനിയ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചിരിക്കുന്നത്. താന്‍ കണ്ടതില്‍ വച്ച് വളരെ വ്യക്തമായി എഴുതിയ സ്‌ക്രിപ്റ്റാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്റെത്. അതിലേക്ക് ചേരാന്‍ കാത്തിരിക്കുന്നുവെന്നാണ് സംവിധായിക ആരതി പറയുന്നത്.

ഹര്‍മാന്‍ ബാജ്വയും വിക്കി ബഹ്രിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും. മറ്റ് അണിയറ പ്രവര്‍ത്തകരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല. ചിത്രം 2022 പകുതിയോടെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.

സുരാജ് വെഞ്ഞാറമൂടിനെയും നിമിഷ സജയനെയും കേന്ദ്ര കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ചിത്രമാണ് ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍. നീസ്ട്രീം എന്ന ഒ.ടി.ടി പ്ലാറ്റഫോമിലാണ് ചിത്രം റിലീസ് ചെയ്തത്.

ചിത്രം തമിഴിലേക്കും റീമേക്ക് ചെയ്യുന്നുണ്ട്. എശ്വര്യ രാജേഷാണ് പ്രധാന കഥാപാത്രമായി എത്തിയത്. സുരാജിന്റെ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രാഹുല്‍ രവീന്ദ്രന്‍ ആണ്. ആര്‍ കണ്ണാനാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?