'എല്ലാവരും പരിഹസിച്ചിരുന്നൊരു കാലമുണ്ടായിരുന്നു, എന്നാൽ കഠിനാധ്വാനത്തിലൂടെ അദ്ദേഹം അതിനെയെല്ലാം മറികടന്നു'; രാഹുലിനെ പുകഴ്ത്തി സെയ്ഫ് അലി ഖാൻ

രാഹുൽ ഗാന്ധിയെ പ്രശംസിച്ച് ബോളിവുഡ് താരം സെയ്ഫ് അലി ഖാൻ. രാഹുൽ ഗാന്ധിയുടെ പ്രവർത്തനം ഗംഭീരമാണ്. രാഹുൽ പറയുന്നതും ചെയ്യുന്നതുമെല്ലാം ആളുകൾ പരിഹസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ, കഠിനാധ്വാനത്തിലൂടെ അതിനെയെല്ലാം രാഹുൽ മറികടന്നിരിക്കുകയാണെന്നും സെയ്ഫ് അഭിപ്രായപ്പെട്ടു.

‘ഇന്ത്യൻ ടുഡേ കോൺക്ലേവ് 2024’ലായിരുന്നു ബോളിവുഡ് താരത്തിന്റെ അഭിപ്രായപ്രകടനം. ഇന്ത്യയിൽ ജനാധിപത്യം അതിജീവിക്കുന്നതിൽ സന്തോഷമുണ്ടെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിച്ച് സെയ്ഫ് അലി ഖാൻ പറഞ്ഞു. രാഹുൽ പറയുന്നതും ചെയ്യുന്നതുമെല്ലാം ആളുകൾ പരിഹസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നാൽ, കഠിനാധ്വാനത്തിലൂടെയും കൗതുകമുണർത്തുന്ന വഴികളിലൂടെയും അതിനെയെല്ലാം രാഹുൽ മറികടന്നിരിക്കുകയാണെന്നും ആയിരുന്നു സെയ്ഫിന്റെ വാക്കുകൾ.

അതേസമയം അഭിമുഖത്തിൽ സ്വന്തം രാഷ്ട്രീയ നിലപാട് വെളിപ്പെടുത്താൻ താരം കൂട്ടാക്കിയില്ല. ഞാൻ ആരെയാണു പിന്തുണയ്ക്കുന്നത്, എന്താണ് എന്റെ രാഷ്ട്രീയമൊന്നും വിശദീകരിക്കാൻ താൽപര്യപ്പെടുന്നില്ല. പുറത്ത് അരാഷ്ട്രീയഭാവം നിലനിർത്താനാണ് താൻ ആഗ്രഹിക്കുന്നതെന്നും സെയ്ഫ് വ്യക്തമാക്കി. രാഷ്ട്രീയത്തിൽ ചേരാൻ താൽപര്യമില്ലെന്നും സെയ്ഫ് അലി ഖാൻ വ്യക്തമാക്കി. ഞാനൊരു രാഷ്ട്രീയക്കാരനല്ല. രാഷ്ട്രീയക്കാരനാകാൻ ആഗ്രഹവുമില്ല. എനിക്ക് ശക്തമായ കാഴ്ചപ്പാടുകളുണ്ടാകുമായിരുന്നെങ്കിൽ ഞാൻ രാഷ്ട്രീയക്കാരനാകുമായിരുന്നുവെന്നും താരം പറഞ്ഞു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചും താരം സംസാരത്തിൽ സൂചിപ്പിച്ചു. രാജ്യം വ്യക്തമായി സംസാരിച്ചു കഴിഞ്ഞിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയിൽ ഇപ്പോഴും ജനാധിപത്യം അതിജീവിക്കുന്നുണ്ടെന്ന കാര്യത്തിൽ താൻ സന്തുഷ്ടനാണെന്നു പറഞ്ഞ അദ്ദേഹം, ധീരരും സത്യസന്ധരുമായ രാഷ്ട്രീയക്കാരെയാണ് തനിക്ക് ഇഷ്ടമെന്നും കൂട്ടിച്ചേർത്തു.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി