അക്ഷയ് കുമാര്‍ മുതല്‍ സണ്ണി ലിയോണ്‍ വരെ; ഇന്ത്യയില്‍ വോട്ടില്ലാത്ത ബോളിവുഡ് താരങ്ങള്‍

രാജ്യം തിരഞ്ഞെടുപ്പ് ചൂടിലാണ്. തിരഞ്ഞെടുപ്പിനെ ചുറ്റിപ്പറ്റിയുള്ള ചര്‍ച്ചകളും വിശകലനങ്ങളും വിജയ പരാജയ പ്രവചനങ്ങളുമായി എല്ലാവരും ഏറെ ആകാംക്ഷയോടെയാണ് തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത്. ഇതിനൊപ്പം തന്നെ സിനിമ രംഗത്തുള്ള സെലിബ്രിറ്റികളുടെ രാഷ്ട്രീയചായ്‌വും ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ വോട്ടകാശം ഇല്ലാത്ത സെലിബ്രിറ്റികളുമുണ്ട്. ബോളിവുഡില്‍ പ്രമുഖരായ നടീനടന്മാര്‍ക്ക് ഇന്ത്യയില്‍ വോട്ടവകാശമില്ല.

അക്ഷയ് കുമാര്‍, കത്രീന കൈഫ്, ദിപിക പദുകോണ്‍, ആലിയ ഭട്ട്, സണ്ണി ലിയോണ്‍, ഇമ്രാന്‍ ഖാന്‍, ജാക്വലിന്‍ ഫൊര്‍ണാണ്ടസ് എന്നിവര്‍ ഇന്ത്യയില്‍ വോട്ടില്ലാത്ത ബോളിവുഡ് താരങ്ങളാണ്. അക്ഷയ് കുമാറിന് കനേഡിയന്‍ പാസ്‌പോര്‍ട്ടും കനേഡിയന്‍ സിറ്റിസണ്‍ഷിപ്പുമാണ് ഉള്ളത്. അതിനാല്‍ തന്നെ ഇന്ത്യയില്‍ വോട്ട് ചെയ്യാന്‍ അക്ഷയ് കുമാറിനു സാധിക്കില്ല. ദീപിക പദുകോണാണ് ഇന്ത്യയില്‍ വോട്ടവകാശമില്ലാത്ത മറ്റൊരു ബോളിവുഡ് താരം. ഡെന്മാര്‍ക്കിന്റെ തലസ്ഥാനമായ കോപ്പന്‍ഹേഗനില്‍ ജനിച്ച ദീപികയ്ക്ക് ഡാനിഷ് പാസ്‌പോര്‍ട്ടാണ് ഉള്ളത്.

ബോളിവുഡ് നടിമാരില്‍ ശ്രദ്ധേയയായ ആലിയ ഭട്ടിനും ഇന്ത്യയില്‍ വോട്ടവകാശമില്ല. ആലിയയ്ക്ക് ബ്രിട്ടീഷ് പൗരത്വമാണുള്ളത്. നടന്‍ ഇമ്രാന്‍ ഖാനും അമേരിക്കന്‍ പാസ്പോര്‍ട്ടാണ് ഉള്ളതെന്നതിനാല്‍ ഇന്ത്യയില്‍ വോട്ടവകാശമില്ല. കാശ്മീര്‍ സ്വദേശിയും ബ്രിട്ടീഷ് വ്യവസായിയുമായിരുന്ന മുഹമ്മദ് കൈഫിന്റെയും ബ്രിട്ടീഷ് അഭിഭാഷകയായ സുസൈനിന്റെയും മകളായി ജനിച്ച കത്രീനയ്ക്ക് ബ്രിട്ടീഷ് പൗരത്വമാണ് ഉള്ളത്. കാനഡയില്‍ ജനിച്ച സണ്ണി ലിയോണിനും അമേരിക്കന്‍ പൗരത്വമായതിനാല്‍ ഇന്ത്യയില്‍ വോട്ടില്ല. ശ്രീലങ്കന്‍- മലേഷ്യന്‍ വംശജരായ മാതാപിതാക്കളുടെ മകളായ ജാക്വലിന്‍ ഫെര്‍ണാണ്ടസിനും മിശ്ര പൗരത്വമാണ് ഉള്ളത്.

മധുരരാജ “ഒരു കംപ്ലീറ്റ് പാക്കേജ്” മമ്മൂട്ടി ഉറപ്പ് നല്‍കുന്നു…

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്