അഭിഷേക് ബച്ചനും കരീഷ്മ കപൂറും തമ്മില്‍ പിരിഞ്ഞതിനു പിന്നിലെ കാരണം ഇതാണ്

പ്രശസ്ത ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചനും ഐശ്വര്യ റായിയും പുതിയ ആഡംബര വസതി മുംബൈയില്‍ സ്വന്തമാക്കിരിക്കുകയാണ്. ഈ വസതിക്കു 21 കോടി രൂപയാണ് വില. വീടിനു 5500 ചതുരശ്ര അടി വിസ്തീര്‍ണമുണ്ട്. ഇരുവരും കുടുംബ വീടായ ജല്‍സയില്‍ നിന്ന് പുതിയ വസതിയിലേക്കു താമസം മാറുമെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പക്ഷേ ഈ വാര്‍ത്തകള്‍ നിഷേധിച്ച് താര കുടുംബത്തോടടുത്തുള്ള വൃത്തങ്ങള്‍ രംഗത്ത് എത്തി.

പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത് അഭിഷേക് ബച്ചന്‍ മാതാപിതാക്കളെ പിരിഞ്ഞ് താമസിക്കുകയില്ല. ഇതു കൊണ്ടാണ് താരവുമായി മുന്‍ കാമുകി കരീഷ്മ കപൂറും തമ്മില്‍ പിരിഞ്ഞത് എന്നാണ് .

ബോളിവുഡ് ഏറെ ആഘോഷിച്ച പ്രണയമായിരുന്നു അഭിഷേക് ബച്ചന്റെയും കരീഷ്മ കപൂറിന്റെയും. ഇരുവരുടെയും പ്രണയം തുടങ്ങിയത് ഹാ മേംനേ ഭി പ്യാര്‍ കിയ എന്ന സിനിമയുടെ സെറ്റിലായിരുന്നു. പിന്നീട് ഇരുവരും 2002 ല്‍ അമിതാഭ് ബച്ചന്റെ അറുപതാം ജന്മദിനത്തില്‍ തങ്ങള്‍ വിവാഹിതരാകുമെന്നു പരസ്യമായി അറിയിച്ചു. അടുത്ത വര്‍ഷം ഇരുവരും തമ്മില്‍ പിരിഞ്ഞു. ഇതിനുള്ള കാരണം കരീഷ്മ അഭിഷേകിനെ മാതാപിതാക്കളുടെ അടുത്ത് നിന്ന് താമസം മാറാനായി നിര്‍ബന്ധിച്ചതാണെന്നാണ് വാര്‍ത്തകള്‍.

പുതിയ വസതി അഭിഷേക് ബച്ചനും ഐശ്വര്യ റായിയും വാങ്ങിയത് താമസിക്കാന്‍ വേണ്ടിയില്ല. പകരം സമ്പാദ്യമെന്ന രീതിയിലാണ്. അഭിഷേക് ബച്ചനെ ഐശ്വര്യ ഒരിക്കലും ജല്‍സയില്‍ നിന്നും മാറി താമസിക്കാന്‍ നിര്‍ബന്ധിക്കില്ല. കാരണം അവര്‍ക്ക് കൂട്ടുകുടുംബത്തിന്റെ മൂല്യം അറിയാമെന്നും താരം കുടുംബത്തോടടുത്തുള്ള വൃത്തങ്ങള്‍ പറയുന്നു.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്