ഷാരൂഖ് ഖാനെതിരെ വധഭീഷണി: കോള്‍ വന്നത് നടനെതിരെ പരാതി നല്‍കിയ അഭിഭാഷകന്റെ ഫോണില്‍ നിന്നും

ഷാരൂഖ് ഖാനെതിരെ വധഭീഷണി മുഴക്കാന്‍ ഉപയോഗിച്ചത് ഒരു അഭിഭാഷകന്റെ ഫോണ്‍. താനല്ല വധഭീഷണി മുഴക്കിയത്, തന്റെ ഫോണ്‍ മൂന്ന് ദിവസം മുമ്പ് കാണാതായിരുന്നു എന്നാണ് അഭിഭാഷകനായ ഫൈസാന്‍ ഖാന്‍ അവകാശപ്പെടുന്നത്. ചൊവ്വാഴ്ചയാണ് ബാന്ദ്ര പൊലീസ് സ്റ്റേഷനിലേക്ക് കോള്‍ വന്നത്. 50 ലക്ഷം രൂപയാണ് വിളിച്ചയാള്‍ ഷാരൂഖിനോട് ആവശ്യപ്പെട്ടത്.

തുക നല്‍കിയില്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നാണ് ഭീഷണി സന്ദേശമായി എത്തിയത്. വധഭീഷണിക്കായി ഉപയോഗിച്ച ഫോണ്‍ തന്റെ പക്കല്‍ നിന്നും മോഷണം പോയതാണെന്നും ഇക്കാര്യം ചൂണ്ടിക്കാണിച്ച് താന്‍ റായ്പുരിലെ ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും ഫൈസാന്‍ ഖാന്‍ പറഞ്ഞു.

എന്നാല്‍, ഫോണിന്റെ ഉടമയായ അഭിഭാഷകന്‍ മുമ്പ് ഷാരൂഖ് ഖാനെതിരെ പരാതി നല്‍കിയ ആളാണ്. ഷാരൂഖ് ഖാന്റെ അഞ്ജാം (1994) എന്ന സിനിമയിലെ മാന്‍ വേട്ടയെ പരാമര്‍ശിക്കുന്ന ഒരു സംഭാഷണത്തിന് എതിരെയാണ് ഇദ്ദേഹം നേരത്തെ മുംബൈ പൊലീസില്‍ പരാതി നല്‍കിയത്.

”ഞാന്‍ രാജസ്ഥാന്‍ സ്വദേശിയാണ്. ബിഷ്ണോയ് സമൂഹത്തെ എനിക്കറിയാം. മാനുകളെ സംരക്ഷിക്കുന്നതിനെ കുറിച്ച് അവരുടെ മതത്തില്‍ പറഞ്ഞിട്ടുണ്ട്. അതിനാല്‍, ഒരു മുസ്ലീം മാനിനെ കുറിച്ച് ഇങ്ങനെ എന്തെങ്കിലും പറഞ്ഞാല്‍ അത് അപലപനീയമാണ്. അതിനാല്‍, ഞാന്‍ ഒരു എതിര്‍പ്പ് ഉന്നയിച്ചത്” എന്നാണ് ഇതിനോട് അഭിഭാഷകന്‍ പ്രതികരിച്ചത്.

അതേസമയം, വധഭീഷണി ലഭിച്ചതോടെ ഷാരൂഖ് ഖാന്റെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. നടന് വൈ പ്ലസ് കാറ്റഗറി സുരക്ഷയാണ് നല്‍കിയത്. ബോളിവുഡ് താരം സല്‍മാന്‍ ഖാന് ലോറന്‍സ് ബിഷ്ണോയ് സംഘത്തില്‍ നിന്ന് നിരന്തരമായ വധഭീഷണി നേരിടുന്നതിനിടെയാണ് ഷാരൂഖിന് നേരെയും ഭീഷണി സന്ദേശം എത്തിയത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ