അത് എനിക്കൊരു ചാലഞ്ച് ആയിരുന്നു.. 'അനിമലി'ലെ സോയ ഭയപ്പെടുത്തുന്നതും വെല്ലുവിളി നിറഞ്ഞതുമായിരുന്നു: തൃപ്തി ദിമ്രി

‘അനിമല്‍’ സിനിമയിലെ ബോള്‍ഡ് രംഗങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് തൃപ്തി ദിമ്രി. അനിമല്‍ പുറത്തിറങ്ങിയതോടെ തൃപ്തിക്ക് നാഷണല്‍ ക്രഷ് എന്ന വിശേഷണം ലഭിച്ചിരുന്നു. കഴിഞ്ഞ ദിവസം തൃപ്തിയുടെ പുതിയ സിനിമയിലെ ഐറ്റം സോംഗിനെതിരെ കടുത്ത വിമര്‍ശനം നേരിട്ടിരുന്നു. ‘വിക്കി ഔര്‍ വിദ്യാ കാ വോ വാലാ’ എന്ന ചിത്രത്തിലെ പുതിയ ഗാനമായ ‘മേരെ മെഹബൂബ്’ എന്ന ഗാനമാണ് വിവാദമായത്.

ഗാന രംഗത്തിലെ ചില ഡാന്‍സ് സ്റ്റെപ്പുകള്‍ക്കെതിരെയാണ് വിമര്‍ശനങ്ങള്‍ എത്തിയത്. ‘ബാഡ് ന്യൂസ്’ എന്ന ചിത്രത്തില്‍ കൂടി അതീവ ഗ്ലാമറസ് ആയി പ്രത്യക്ഷപ്പെട്ടതോടെ നടിയെ ഗ്ലാമര്‍ ശരീരമായി മാത്രം ബോളിവുഡ് ഉപയോഗിക്കുന്നുവെന്ന വിമര്‍ശനം വന്നിരുന്നു. ഇതിനിടെ അനിമല്‍ ചിത്രത്തിലെ സോയ എന്ന കഥാപാത്രം സ്വീകരിക്കാനുണ്ടായ കാരണത്തെ കുറിച്ച് തൃപ്തി പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

അനിമലിലെ സോയ ഒരേ സമയം ധൈര്യശാലിയും ഇന്നസെന്റുമാണ് അതാണ് തന്നെ ആവേശമുണ്ടാക്കി എന്നാണ് തൃപ്തി പറയുന്നത്. ഒരു കംഫോര്‍ട്ട് സോണില്‍ തന്നെ ഒതുങ്ങി നില്‍ക്കാന്‍ എനിക്ക് താല്‍പര്യമില്ല. ബുള്‍ബുളിലും ക്വാലയിലും എനിക്ക് ആ കംഫോര്‍ട്ട് ലഭിച്ചിരുന്നു. എന്നാല്‍ അനിമലിലെ കഥാപാത്രം എനിക്കൊരു ചാലഞ്ച് ആയിരുന്നു.

ഒരു അഭിനേതാവ് എന്ന നിലയില്‍, നിങ്ങളെ പുഷ് ചെയ്യുന്ന കഥാപാത്രങ്ങള്‍ ഏറ്റെടുക്കേണ്ടത് പ്രധാനമാണ്. ഓരോ തവണയും എനിക്ക് ഒരു വേഷം ലഭിക്കുമ്പോള്‍ അത് ഭയപ്പെടുത്തുന്നതും വെല്ലുവിളി നിറഞ്ഞതുമായി ഞാന്‍ കാണുന്നു. സന്ദീപ് സാര്‍ സോയയുടെ സ്വഭാവം വിശദീകരിച്ചപ്പോള്‍ അവള്‍ ഒരേ സമയം ധീരയും ഇന്നസെന്റുമാണ്.

അത് എന്നെ എക്‌സൈറ്റഡാക്കി. മനുഷ്യര്‍ എന്ന നിലയില്‍, നമുക്കെല്ലാവര്‍ക്കും വ്യത്യസ്ത ഷേഡുകള്‍ ഉണ്ട്. ഈ ഷേഡുകളെ എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ സിനിമകള്‍ നമ്മളെ സഹായിക്കും. അഭിനേതാക്കള്‍ ഭാഗ്യവാന്മാരാണെന്ന് ഞാന്‍ കരുതുന്നു, കാരണം ഒരു ജീവിതകാലത്ത് വ്യത്യസ്തമായ നിരവധി അനുഭവങ്ങളിലൂടെ ജീവിക്കാന്‍ അവര്‍ക്ക് കഴിയും എന്നാണ് തൃപ്തി പറയുന്നത്.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്