റേപ്പ് സീന്‍ ആണ് ചിത്രീകരിച്ചതെങ്കിലും എന്റെ സൗകര്യം അവര്‍ ഉറപ്പാക്കി.. രണ്‍ബിര്‍ ഓരോ അഞ്ച് മിനിറ്റും വന്ന് ചോദിക്കുമായിരുന്നു..: തൃപ്തി ദിമ്രി

കടുത്ത സ്ത്രീവിരുദ്ധതയാണെന്ന വിമര്‍ശനങ്ങള്‍ ഉയരുമ്പോഴും ഗംഭീര കളക്ഷനുമായി തിയേറ്ററില്‍ കുതിപ്പ് തുടരുകയാണ്. 500 കോടിക്ക് അടുത്ത് കളക്ഷന്‍ ആണ് ചിത്രം ഇതുവരെ നേടിയിരിക്കുന്നത്. ചിത്രത്തില്‍ രണ്‍ബിര്‍ കപൂറിനും രശ്മിക മന്ദാനയ്ക്കുമൊപ്പം ശ്രദ്ധ നേടിയ മറ്റൊരു താരമാണ് തൃപ്തി ദിമ്രി.

ചിത്രം റിലീസ് ചെയ്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രണ്‍ബിറും തൃപ്തിയും തമ്മിലുള്ള ഒരു ഇന്റിമേറ്റ് രംഗം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ രംഗം ചിത്രീകരിച്ചത് എങ്ങനെയാണെന്നും സംവിധായകന്‍ തനിക്ക് നല്‍കിയ പിന്തുണ എത്ര മാത്രമായിരുന്നെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് തൃപ്തി ഇപ്പോള്‍.

കംഫര്‍ട്ടാണെങ്കിലും അല്ലെങ്കിലും അത് തുറന്നു പറയണമെന്നും എല്ലാം തന്റെ സ്വാതന്ത്ര്യത്തിന് സംവിധായകന്‍ വിട്ടുതരികയാണ് ഉണ്ടായത്. റെഫറന്‍സുകള്‍ കണ്ടപ്പോള്‍ ശരിക്കും അതിശയിച്ചു. രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള വളരെയേറെ പ്രാധാന്യമുള്ള രംഗമാണെന്ന് മനസിലായി. അത് തന്നെ കംഫര്‍ട്ടബിളാക്കി.

സെറ്റില്‍ നിങ്ങള്‍ പൂര്‍ണ്ണമായും സത്യസന്ധത പാലിക്കണം. നിങ്ങള്‍ സ്വയം മാറി ആ കഥാപാത്രമായിരിക്കണം. അതിന് പരിസ്ഥിതിക്ക് പോലും വലിയ പ്രാധാന്യമുണ്ട്. നിങ്ങളുടെ ചുറ്റുമുള്ള ആളുകള്‍ നിങ്ങളെ എങ്ങനെ പരിഗണിക്കുന്നുവെന്നത് വളരെ പ്രധാനമാണ്. ചിത്രീകരണ സമയത്ത് ഓരോ അഞ്ച് മിനിറ്റ് കൂടുമ്പോഴും രണ്‍ബിര്‍ വന്ന് താന്‍ അസ്വസ്ഥയല്ലെന്ന് ഉറപ്പാക്കിയിരുന്നു.

”ബുള്‍ ബുള്‍ ചിത്രത്തില്‍ ആയാലും അനിമലില്‍ ആയാലും റേപ്പ് സീനാണ് ചിത്രീകരിക്കുന്നതെങ്കില്‍ പോലും എന്റെ സുഖവും സൗകര്യവും ഉറപ്പാക്കാന്‍ ശ്രദ്ധിച്ചിരുന്നു. സംവിധായകനും ഛായാഗ്രാഹകനും അഭിനയിക്കുന്നവരും ഉള്‍പ്പെടെ അഞ്ചില്‍ കൂടുതല്‍ പേര്‍ അവിടെ ഉണ്ടായിരുന്നില്ല.”

”സെറ്റിലേക്ക് വേറെയാരെയും പ്രവേശിപ്പിച്ചിരുന്നില്ല. മോണിട്ടറുകള്‍ ഓഫാക്കിയിരുന്നു. എന്ത് രംഗമാണ് ചിത്രീകരിക്കുന്നതെന്ന് പറഞ്ഞു തരികയും എനിക്ക് എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ എന്ന് അവര്‍ അന്വേഷിക്കുകയും ചെയ്തിരുന്നു” എന്നാണ് തൃപ്തി ദിമ്രിപ പറയുന്നത്.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം