പ്രസ് മീറ്റിനിടെ രണ്‍ബിറിന്റെ മുഖത്ത് നിന്നും കണ്ണെടുക്കാതെ തൃപ്തി.. വീഡിയോ കണ്ട് അച്ഛന്‍ വിളിച്ചെന്ന് താരം; കാരണം ഇതെന്ന് വിശദീകരണം

വിമര്‍ശനങ്ങള്‍ നിരവധി എത്തുന്നുണ്ടെങ്കിലും ബോക്‌സ് ഓഫീസില്‍ പതറാതെ മുന്നോട്ട് കുതിക്കുകയാണ് രണ്‍ബിര്‍ കപൂര്‍ ചിത്രം ‘അനിമല്‍’. സിനിമ ഹിറ്റ് ആയതോടെ നാഷണല്‍ ക്രഷ് എന്ന പദവിയടക്കം നേടി സോഷ്യല്‍ മീഡിയ ഭരിക്കുകയാണ് തൃപ്തി ദിമ്രി. ഇതിനിടെ പ്രസ് മീറ്റില്‍ രണ്‍ബിറിനെ തുറിച്ച് നോക്കി നില്‍ക്കുന്ന തൃപ്തിയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്.

രണ്‍ബിറിനെ നോക്കി നില്‍ക്കുന്ന തൃപ്തിയുടെ വീഡിയോ പാപ്പരാസികള്‍ പകര്‍ത്തിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുമുണ്ട്. സംവിധായകന്‍ സന്ദീപ് റെഡ്ഡി വംഗയും മറ്റ് താരങ്ങളും ക്യാമറ നോക്കി പോസ് ചെയ്യുന്നതിനിടെയാണ് തൃപ്തി രണ്‍ബിറിനെ മാത്രം നോക്കി നിന്നത്. അന്ന് അങ്ങനെ സംഭവിച്ചതിന് പിന്നിലെ കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് തൃപ്തി ഇപ്പോള്‍.

ആ വീഡിയോ പുറത്തുവന്ന ശേഷം തന്റെ പിതാവ് തന്നെ വിളിച്ചു എന്നാണ് തൃപ്തി പറയുന്നത്. ”ഞങ്ങള്‍ മുഴുവന്‍ അഭിനേതാക്കളെയും അവര്‍ ഷൂട്ട് ചെയ്യാന്‍ ഫോട്ടോഗ്രാഫര്‍മാര്‍ ആഗ്രഹിച്ചിരുന്നു. എല്ലാവരും സംസാരിച്ചു കൊണ്ടേയിരിക്കുകയായിരുന്നു. രണ്‍ബിര്‍ എന്റെ മുന്നില്‍ നിന്ന് ആരോടോ സംസാരിക്കുകയായിരുന്നു.


ആരെങ്കിലും മുന്നില്‍ നിന്ന് സംസാരിക്കുകയാണെങ്കില്‍ അയാളെ നോക്കിപ്പോകും. നിങ്ങള്‍ ആ വീഡിയോ ശ്രദ്ധിച്ചാല്‍ അറിയാം ഞാന്‍ എന്റെ കൈകള്‍ തിരുമ്മി കൊണ്ടിരിക്കുകയായിരുന്നു. ആ വീഡിയോ കണ്ടതിന് ശേഷം എന്റെ അച്ഛന്‍ വിളിച്ചു. ‘നീ നെര്‍വസ് ആണോ’ എന്ന് ചോദിച്ചു. ഞാന്‍ വളരെ നെര്‍വസ് ആയിപ്പോയിരുന്നു.”

”അതെ, അച്ഛന് എങ്ങനെ മനസിലായി എന്ന് ഞാന്‍ തിരിച്ച് ചോദിച്ചു. ‘നീ കൈകള്‍ തിരുമ്മുന്നത് കണ്ടു, നീ നെര്‍വസ് ആകുമ്പോഴാണ് അങ്ങനെ ചെയ്യാറുള്ളതെന്ന് എനിക്കറിയാം’ എന്ന് അച്ഛന്‍ പറഞ്ഞു. രണ്‍ബിറിലേക്ക് കണ്ണുകള്‍ പോയ സമയത്ത് ശരിക്കും ഞാന്‍ നെര്‍വസ് ആയിരുന്നു. അദ്ദേഹത്തെ പോലെയുള്ള ആളുകളുടെ അടുത്ത് നില്‍ക്കുമ്പോള്‍ എന്തായാലും നെര്‍വസ് ആയി പോകില്ലേ?”

”അദ്ദേഹം ആരോടോ സംസാരിച്ച് നില്‍ക്കുകയായിരുന്നു. ഞാന്‍ അങ്ങോട്ടേക്ക് നോക്കി നില്‍ക്കുകയായിരുന്നു, എന്ത് ചെയ്യുകയായിരുന്നോ എന്നൊന്നും എനിക്ക് മനസിലായില്ല” എന്നാണ് തൃപ്തി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം, അനിമലില്‍ സോയ എന്ന കഥാപാത്രത്തെയാണ് തൃപ്തി അവതരിപ്പിച്ചത്.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്