ഗ്ലാമറസ് അവതാറില്‍ തൃപ്തി ദിമ്രി വീണ്ടും, ഇന്റിമേറ്റ് സീനുകൾ വിക്കി കൗശലിനൊപ്പം; ഷൂട്ടിംഗ് രംഗങ്ങള്‍ ലീക്ക് ആയി, ചിത്രങ്ങള്‍ വൈറല്‍

‘അനിമല്‍’ റിലീസിന് പിന്നാലെ സിനിമാലോകത്ത് ഏറെ ചര്‍ച്ചയായ പേരുകളില്‍ ഒന്നാണ് തൃപ്തി ദിമ്രി. സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത ചിത്രത്തില്‍ രണ്‍ബിര്‍ കപൂറിനൊപ്പമുള്ള തൃപ്തിയുടെ കെമിസ്ട്രി ശ്രദ്ധ നേടിയിരിക്കുകയാണ്. നാഷണല്‍ ക്രഷ് ആയി മാറിയ താരം ഇപ്പോള്‍ പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിലാണ്.

നടന്‍ വിക്കി കൗശലിനൊപ്പമുള്ള തൃപ്തിയുടെ പുതിയ സിനിമാ ഷൂട്ടിംഗിന്റെ രംഗങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറല്‍. ആനന്ദ് തിവാരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് വിക്കി കൗശലിനൊപ്പം തൃപ്തി അഭിനയിക്കുന്നത്. ക്രൊയേഷ്യയിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്നത്.

ഗാനരംഗത്തിന്റെ ഷൂട്ടിംഗ് എന്നാണ് ചിത്രങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍. എന്തായാലും അനിമല്‍ സിനിമയിലെ പോലെ തന്നെ പുതിയ ചിത്രത്തിലും തന്റെ ഗ്ലാമറസ് അവതാറിലാകും തൃപ്തി എത്തുക. ഇന്റിമേറ്റ് രംഗങ്ങള്‍ അടക്കമുള്ള ചിത്രങ്ങളാണ് വൈറലായി കൊണ്ടിരിക്കുന്നത്.

മുമ്പും മികച്ച കഥാപാത്രങ്ങള്‍ കൊണ്ട് ശ്രദ്ധ നേടിയിട്ടുണ്ടെങ്കിലും അനിമലിലെ കഥാപാത്രമാണ് തൃപ്തിയെ ആരാധകരുടെ പ്രിയതാരമാക്കി മാറ്റിയത്. 2018ല്‍ റിലീസ് ചെയ്ത ലൈല മജ്‌നുവിലാണ് തൃപ്തി ആദ്യമായി നായികയാവുന്നത്. തുടര്‍ന്ന് ബുള്‍ബുള്‍, ഖാല എന്നീ സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.

അതേസമയം, 737 കോടി രൂപ കളക്ഷന്‍ നേടിയ അനിമല്‍ 1000 കോടിയിലേക്കാണ് കുതിപ്പ് തുടരുന്നത്. ഷാരൂഖ് ഖാന്‍ ചിത്രങ്ങളായ ‘പഠാന്‍’, ‘ജവാന്‍’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബോളിവുഡില്‍ ഗംഭീര കളക്ഷന്‍ നേടുന്ന മൂന്നാമത്തെ ചിത്രമായി മാറിയിരിക്കുകയാണ് അനിമല്‍ ഇപ്പോള്‍.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം