മൂന്ന് ദിവസത്തേക്ക് നിര്‍ത്താതെ കരഞ്ഞു, വളരെ ക്രൂരമായാണ് എന്നെ കുറിച്ച് കമന്റുകള്‍ വരുന്നത്.. പിന്നീടാണ് എന്തുകൊണ്ടാണെന്ന് മനസിലായത്: തൃപ്തി ദിമ്രി

ബോളിവുഡില്‍ അടുത്തിടെയായി ഏറെ ശ്രദ്ധിക്കപ്പെട്ട താരമാണ് തൃപ്തി ദിമ്രി. അനിമല്‍ എന്ന സിനിമയിലെ ഗ്ലാമര്‍ റോളിലൂടെ ബോളിവുഡില്‍ തൃപ്തി തരംഗം സൃഷ്ടിച്ചിരുന്നു. പിന്നാലെ എത്തിയ സിനിമകളില്‍ എല്ലാം തൃപ്തി ഗ്ലാമര്‍ റോളുകളിലാണ് എത്തിയത്. ഇതോടെ നടിയെ ബോളിവുഡ് ഒരു ഗ്ലാമര്‍ ശരീരമായി മാത്രം കാണുന്നുവെന്ന വിമര്‍ശനങ്ങളും എത്തിയിരുന്നു.

2017ല്‍ പോസ്റ്റര്‍ ബോയ്‌സ് എന്ന ചിത്രത്തിലൂടെയാണ് തൃപ്തിയുടെ തുടക്കം എങ്കിലും കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ അനിമല്‍ എന്ന സിനിമയിലൂടെയാണ് താരം ഏറെ ശ്രദ്ധ നേടുന്നത്. ചിത്രത്തിലെ സോയ എന്ന കഥാപാത്രം ഹിറ്റ് ആയതോടെ നാഷണല്‍ ക്രഷ് എന്ന വിശേഷണവും തൃപ്തിക്ക് ലഭിച്ചു.

എന്നാല്‍ സിനിമയ്ക്ക് ശേഷം ഏറെ വിമര്‍ശനങ്ങളും സൈബര്‍ ആക്രമണങ്ങളും തൃപ്തിക്ക് അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. മോശം കമന്റുകള്‍ കണ്ട് രണ്ട്-മൂന്ന് ദിവസം താന്‍ നിര്‍ത്താതെ കരഞ്ഞിട്ടുണ്ട് എന്നാണ് തൃപ്തി ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ആളുകള്‍ എന്തൊക്കെയാണ് എഴുതി കൊണ്ടിരിക്കുന്നത് എന്നോര്‍ത്ത് കരയുകയായിരുന്നു.

ഓണ്‍ലൈനില്‍ എത്തിയ ചില പരാമര്‍ശങ്ങള്‍ വളരെ ക്രൂരമായിരുന്നു. ആ വേദനകളില്‍ നിന്നും പുറത്തുവരാന്‍ സഹായിച്ചത് തന്റെ സഹോദരിയാണ്. എത്രത്തോളം കഷ്ടപ്പെട്ടാണ് കരിയറില്‍ വിജയം നേടിയതെന്ന് അവള്‍ എന്നെ ഓര്‍മിപ്പിച്ചു, അത് നെഗറ്റിവിറ്റികളില്‍ നിന്നും പുറത്തേക്ക് കടക്കാനുള്ള ആത്മവിശ്വാസം ഉണ്ടാക്കി തന്നു.

ട്രോമയില്‍ നിന്നും പുറത്തേക്ക് കടക്കാനായി ചിലപ്പോള്‍ കരയുന്നതാണ് നല്ലത്. കരഞ്ഞതിന് ശേഷം ഞാന്‍ ബെറ്റര്‍ ആയി. അനിമലിന് മുമ്പ് വിമര്‍ശനങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല. ഞാന്‍ മെയിന്‍സ്ട്രീം സിനിമയിലേക്ക് എത്തിയതിന്റെ അനന്തരഫലമാകും വിമര്‍ശനങ്ങള്‍ എന്ന് എനിക്ക് മനസിലായി എന്നാണ് തൃപ്തി പറയുന്നത്.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം