അനുഷ്‌ക്ക ഷെട്ടിയുടെ ഹൊറര്‍ ത്രില്ലര്‍ ചിത്രം “ബാഗമതി” ഹിന്ദി റീമേക്കിന്റെ ട്രെയ്‌ലര്‍ പുറത്ത്. “ദുര്‍ഗമതി” എന്ന് പേരിട്ട ചിത്രത്തില്‍ ഭൂമി പെഡ്‌നേക്കര്‍ ആണ് ടൈറ്റില്‍ റോളിലെത്തുന്നത്. വലിയ വിമര്‍ശനങ്ങളാണ് ട്രെയ്‌ലറിന് നേരെ ഉയരുന്നത്. “”കാഞ്ചന ചിത്രം റീമേക്ക് ചെയ്ത് നശിപ്പിച്ചു പിന്നാലെ മറ്റൊന്നു കൂടി നശിപ്പിക്കാന്‍ ഒരുങ്ങുന്നു”” എന്നിങ്ങനെയുള്ള കമന്റുകളാണ് ട്രെയ്‌ലറിന് ലഭിക്കുന്നത്.
ഭൂമിയുടെ അഭിനയത്തെയും ചിലര്‍ ട്രോളുന്നുണ്ട്. അനുഷ്‌ക ഗംഭീരമാക്കിയ വേഷം ഇനി മാറ്റാര് ചെയ്താലും നന്നാകില്ല, അനുഷ്‌ക്കയുടെ ഡയലോഗുകള്‍ തീപാറും അതേസമയം, ഭൂമിയുടെ ഡയലോഗ് കേട്ടാല്‍ ചിരിപൊട്ടും എന്നിങ്ങനെയാണ് ചില കമന്റുകള്‍.
ജയറാം ആണ് ബാഗമതിയില്‍ വില്ലന്‍ വേഷത്തിലെത്തിയത്. ദുര്‍മതിയില്‍ അര്‍ഷദ് വാസി ആണ് ഈ റോളിലെത്തുന്നത്. ജിഷു സെന്‍ഗുപ്ത, മഹി ഗില്‍, കരണ്‍ കപാടിയ എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. ബാഗമതി ഒരുക്കിയ ജി. അശോക് തന്നെയാണ് ദുര്‍ഗമതിയും സംവിധാനം ചെയ്യുന്നത്.
തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വെല്ലുവിളി നിറഞ്ഞതും സ്‌പെഷ്യലുമായ ചിത്രമാണ് ദുര്‍ഗമതി എന്നാണ് ഭൂമി ഒരു അഭിമുഖത്തില്‍ പ്രതികരിച്ചത്. ആമസോണ്‍ പ്രൈം വഴി ഡിസംബര്‍ 11ന് ആണ് ഒ.ടി.ടി. റിലീസ് ആയി ചിത്രം എത്തുന്നത്.