അന്ന് ശ്രദ്ധിക്കപ്പെട്ടില്ല, ഇന്ന് സൂപ്പര്‍ ഹിറ്റ്; മികച്ച ഹൊറര്‍ ചിത്രങ്ങളില്‍ ഒന്ന്, ഗംഭീര കളക്ഷനുമായി 'തുംബാഡ്'

ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഹൊറര്‍ ചിത്രങ്ങളില്‍ ഒന്നാണ് ‘തുംബാഡ്’. സാധാരണ ഒരു ബോളിവുഡ് സിനിമയുടെ പ്രമോഷന് വേണ്ടി ചിലവഴിക്കുന്ന ബജറ്റിനേക്കാള്‍ കുറവ് പണം മുടക്കിയാണ് തുംബാഡ് ഒരുക്കിയത്. 2018ല്‍ റിലീസ് ചെയ്ത ചിത്രം 5 കോടി രൂപ ബജറ്റിലാണ് ഒരുക്കിയത്. 15.46 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ച കളക്ഷന്‍.

ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് ശേഷം നിരവധി പ്രേക്ഷകരാണ് ചിത്രത്തിന്റെ സംവിധാന മികവിനെയും കഥപറച്ചിലിനെയും പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രം റീ റിലീസ് ചെയ്തിരിക്കുകയാണ്. സെപ്റ്റംബര്‍ 13ന് ആണ് ചിത്രം റീ റിലീസ് ചെയ്തത്.

മികച്ച ആദ്യ ദിന കളക്ഷനാണ് ചിത്രം റീ റിലീസില്‍ സ്വന്തമാക്കിയിരിക്കുന്നത്. 1.50 കോടിയാണ് ആദ്യ ദിനം നേടിയത്. ഇത് ഇന്നലെ പുറത്തിറങ്ങിയ കരീന കപൂര്‍ ചിത്രമായ ‘ദി ബക്കിങ്ഹാം മര്‍ഡര്‍സി’നേക്കാള്‍ വലിയ കളക്ഷന്‍ ആണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

റീ റിലീസില്‍ മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും സംവിധായകന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 12 കോടിയായിരുന്നു ചിത്രം 2018ല്‍ റിലീസ് ചെയ്തപ്പോള്‍ തിയേറ്ററില്‍ നിന്ന് നേടിയത്. റീ റിലീസില്‍ ചിത്രം ഈ കളക്ഷനെ മറികടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

രാഹി അനില്‍ ബാര്‍വെ ആയിരുന്നു ചിത്രം സംവിധാനമാണ് ചെയ്തത്. മിതേഷ് ഷാ, ആദേശ് പ്രസാദ്, രാഹി അനില്‍ ബാര്‍വെ, ആനന്ദ് ഗന്ധ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. സോഹം ഷാ, ആനന്ദ് എല്‍. റായ്, ആനന്ദ് ഗാന്ധി, മുകേഷ് ഷാ, അമിത ഷാ എന്നിവരായിരുന്നു തംുബാഡ് നിര്‍മ്മിച്ചത്.

Latest Stories

അവൻ ഇല്ലെങ്കിൽ ചാമ്പ്യൻസ് ട്രോഫി ബോറാകും, ഇന്ത്യ അവനെ ടീമിലെടുക്കണം; ആവശ്യവുമായി മുൻ പാകിസ്ഥാൻ താരം

'വാ തുറക്കരുതെന്ന് ബോബിയോട് പറഞ്ഞു, കൂടുതലൊന്നും പറയുന്നില്ല'; മുന്നറിയിപ്പ് നൽകിയെന്ന് അഭിഭാഷകൻ

ഓസ്‌കര്‍ അവാര്‍ഡ്ദാന ചടങ്ങ് ഇല്ല! റദ്ദാക്കാന്‍ തീരുമാനം

'കേസ് തീർപ്പാക്കി'; നിരുപാധികം മാപ്പപേക്ഷിക്കുന്നുവെന്ന് ബോബി ചെമ്മണ്ണൂർ, മാപ്പ് സ്വീകരിക്കുന്നുവെന്ന് കോടതി

'നാരായണീന്റെ മൂന്നാണ്മക്കള്‍' നാളെ തിയേറ്ററില്‍ എത്തില്ല; റിലീസ് ഫെബ്രുവരിയില്‍

സംസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് കാട്ടാന; മലപ്പുറത്ത് വീട്ടമ്മ കൊല്ലപ്പെട്ടു

മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം; വിദ്വേഷ പരാമര്‍ശത്തില്‍ പിസി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യം

ഇനി വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കും, ശ്രദ്ധിച്ചേ സംസാരിക്കുകയുള്ളൂവെന്ന് ബോബി ചെമ്മണ്ണൂര്‍

ആ ഒറ്റ ഒരുത്തൻ കളിച്ചതോടെയാണ് ഞങ്ങൾ പരമ്പര തോറ്റത്, അല്ലെങ്കിൽ കിരീടം ഞങ്ങൾ സ്വന്തമാക്കിയേനെ; രവിചന്ദ്രൻ അശ്വിൻ

കിസ്സിങ് സീനിടെ നിര്‍ത്താതെ ചുംബിച്ചു, സംവിധായകന്‍ കട്ട് വിളിച്ചത് കേട്ടില്ല, നായിക എന്നെ തള്ളിമാറ്റി: കലൈയരസന്‍