എനിക്ക് അത് അത്യാവശ്യമായിരുന്നു, അമ്മയ്ക്ക് വേണ്ടി മാത്രമാണ് ഞാന്‍ സിനിമാരംഗത്തേക്ക് എത്തിയത്; തുറന്നുപറഞ്ഞ് ട്വിങ്കിള്‍ ഖന്ന

ബോളിവുഡ് സൂപ്പര്‍താരങ്ങളായ രാജേഷ് ഖന്നയുടേയും നടി ഡിംപിള്‍ കപാഡിയയുടേയും മകളാണ് മുന്‍ നടിയായ ട്വിങ്കില്‍ ഖന്ന. എന്നാല്‍ അഭിനയത്തിലേക്ക് കടന്നപ്പോള്‍ അച്ഛന്റേയും അമ്മയുടേയും വിജയം ആവര്‍ത്തിക്കാന്‍ ട്വിങ്കിളിന് സാധിച്ചില്ല. ഇപ്പോഴിതാ സിനിമയിലെത്തിയതിനെക്കുറിച്ച് തുറന്നു സംസാരിച്ചിരിക്കുകയാണ് ട്വിങ്കിള്‍.

പണം സമ്പാദിക്കാനുള്ള ഏറ്റവും വേഗമേറിയ മാര്‍ഗമായതിനാല്‍ സിംഗിള്‍ പാരന്റായ അമ്മയെ പിന്തുണയ്ക്കാനാണ് താന്‍ ഒരു നടിയായതെന്നാണ് ട്വിങ്കിള്‍ ഖന്ന തുറന്ന് പറയുന്നത്. അടുത്തിടെ കരീന കപൂര്‍ ഖാനുമായുള്ള ട്വിങ്കിള്‍ ഖന്നയുടെ സംഭാഷണത്തിനിടെയാണ് സിനിമയില്‍ പ്രവേശിക്കാനുള്ള തന്റെ തീരുമാനം എവിടെ നിന്നാണ് ഉണ്ടായത് എന്ന് ട്വിങ്കിള്‍ വെളിപ്പെടുത്തിയത്.

‘ഇത് നിങ്ങള്‍ ഒരു തെരഞ്ഞെടുത്തതാണെന്ന് എനിക്കറിയാം. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഒരു അഭിനേത്രിയാകാന്‍ ഞാന്‍ ശരിക്കും ആഗ്രഹിച്ചിരുന്നില്ല. പക്ഷെ അത് അത്യാവശ്യമായിരുന്നു. എനിക്ക് അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. എല്ലാ ചിലവുകളും അമ്മയാണ് നോക്കിയിരുന്നത്’ കരീനയോട് ട്വിങ്കിള്‍ പറഞ്ഞു.

രജേഷ് ഖന്നയ്ക്കും ഡിംപിള്‍ കപാഡിയയ്ക്കും രണ്ട് പെണ്‍മക്കളാണുള്ളത്. 2012ല്‍ ആണ് രാജേഷ് ഖന്ന മരിച്ചത്.

Latest Stories

പിണറായി സര്‍ക്കാര്‍ മൂന്നാം തവണയും അധികാരത്തിലെത്തും; തുടര്‍ഭരണം വികസന കുതിപ്പിലേക്ക് നയിച്ചെന്ന് കെടി ജലീല്‍

ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യരും മുന്‍ ഗുജറാത്ത് ഡിജിപി ആര്‍ ബി ശ്രീകുമാറും; ഗോധ്രയും രണ്ട് മലയാളികളും, ഭരണകൂടത്തിന് നേര്‍ക്ക് വിരല്‍ ചൂണ്ടിയവര്‍!

ഗോധ്രയും രണ്ട് മലയാളികളും, ഭരണകൂടത്തിന് നേര്‍ക്ക് വിരല്‍ ചൂണ്ടിയവര്‍!

മാര്‍ക്‌സിലെ ഇക്കോളജിസ്റ്റിനെ തിരയേണ്ടതെവിടെ?; കുഹൈ സെയ്‌തോയുടെ 'മാര്‍ക്‌സ് ഇന്‍ ദ ആന്ദ്രപോസീന്‍: ടുവേര്‍ഡ്‌സ് ദ ഐഡിയ ഓഫ് ഡീ ഗ്രോത്ത് കമ്യൂണിസം എന്ന പുസ്തകത്തിന്റെ വായന - ഭാഗം -1

ട്രംപിന്റെ പ്രൊമോഷനും ഫലിച്ചില്ല; ഇലോണ്‍ മസ്‌കിനെ കൈവിട്ട് യുഎസ്; ടെസ്ല വാങ്ങാന്‍ ആളില്ല

'സിനിമയുടെ പ്രമേയം സഭയുടെ വിശ്വാസങ്ങൾക്കെതിര്, മോഹൻലാൽ ഖേദം പ്രകടിപ്പിച്ചപ്പോൾ ക്രൈസ്തവ വിശ്വാസികളുടെ വിഷമം കാണാതെ പോയി'; എമ്പുരാനെതിരെ സീറോ മലബാർ സഭ

ഡൽഹി കലാപം; ബിജെപി മന്ത്രി കപിൽ മിശ്ര കുറ്റക്കാരൻ, എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ കോടതി ഉത്തരവ്

എമ്പുരാനെ വീഴ്ത്തിയോ കാളി ? തമിഴ്നാട്ടിൽ ജയിച്ചത് ആര്..?

നിലപാട് തിരുത്തി; ആശാ വർക്കർമാർക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ഐഎൻടിയുസി

ആരൊക്കെ എത്ര തെറി വിളിച്ചാലും എങ്ങും ഏശീല്ലാ, സിനിമയില്ലേല്‍ ഒരു തട്ടുകട തുടങ്ങും: സീമ ജി നായര്‍