അക്ഷയ് കുമാർ ചിത്രം രക്ഷബന്ധൻ മികച്ച ചിത്രമെന്ന് നടൻ്റെ പങ്കാളിയും മുൻ നടിയുമായ ട്വിങ്കിൾ ഖന്ന. ചിത്രം ഒരുപോലെ എങ്ങനെ തന്നെ ചിരിപ്പിക്കുകയും കരയിക്കുകയും ചെയ്തു വെന്ന് സോഷ്യൽ മീഡിയ പോസ്റ്റിലൂടെയാണ് ട്വിങ്കിൾ പറഞ്ഞത്. കണ്ണു നനയാതെ തിയേറ്റർ വിട്ടിറങ്ങാമോ എന്ന് പ്രേക്ഷകരെ തന്റെ പോസ്റ്റിലൂടെ ട്വിങ്കിൾ വെല്ലുവിളിക്കുന്നുമുണ്ട്.
“രക്ഷാബന്ധൻ എന്നെ ആദ്യ പകുതിയിൽ ചിരിപ്പിക്കുകയും രണ്ടാം പകുതിയിൽ കരയിപ്പിക്കുകയും ചെയ്തു. നമ്മളെല്ലാവരും ഇല്ലെന്ന് നടിക്കുന്ന ഇന്ത്യയെക്കുറിച്ച് ഒരു സിനിമയെന്ന് ട്വിങ്കിൾ എഴുതി. “സ്ത്രീധനം എന്നതിൽ നിന്ന് സമ്മാനം എന്നതിലേയ്ക്ക് ഞങ്ങൾ നിബന്ധനകൾ മാറ്റി. എന്നാൽ സമൂഹത്തിൻറെ വ്യത്യസ്ത സാമൂഹിക-സാമ്പത്തിക തലങ്ങളിൽ ഈ വ്യത്യാസം വളരെ വലുതാണ്.
പരസ്പരം കളിയാക്കുന്ന, പരസ്പരം പിന്തുണയ്ക്കുന്ന ആത്യന്തികമായി ഒരുമിച്ച് വിജയം നേടുന്ന സഹോദരങ്ങളുടെ ലോകമാണ് സംവിധായകൻ ആനന്ദ് റായ് നിർമ്മിച്ചിട്ടുള്ളത്. ഒരു പക്ഷേ സിനിമക്ക് മാത്രമാകാം മനുഷ്യരുടെ ഹൃദയങ്ങളിലേക്ക് ചൂഴ്ന്ന് കയറാനുള്ള ശക്തിയുള്ളത്. രക്ഷാ ബന്ധൻ നിങ്ങളെ ചിരിപ്പിക്കും,
Read more
എന്നാൽ ചിത്രം കണ്ടുകഴിഞ്ഞ് കണ്ണ് നിറയാതെ തിയേറ്ററിൽ നിന്നും ഇറങ്ങാൻ ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നുവെന്നും ട്വിങ്കിൾ പറയുന്നു. സീ സ്റ്റുഡിയോസ്, കളർ യെല്ലോ പ്രൊഡക്ഷൻസ്, കേപ്പ് ഓഫ് ഗുഡ് ഫിലിംസ് എന്നിവ ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 11നാണ് റിലീസ് ചെയ്യുന്നത്.