പ്രശസ്തരുടെ മക്കള്‍, വാങ്കഡേ സ്റ്റേഡിയം ; സമീര്‍ വാങ്കഡെയ്ക്കും മാധ്യമങ്ങള്‍ക്കും ട്വിങ്കിളിന്റെ ഒളിയമ്പ് , വൈറലായി ബ്ലോഗ്

ബോളിവുഡ് നടി ട്വിങ്കിള്‍ ഖന്ന മയക്കുമരുന്ന് കേസില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് പിന്തുണ പ്രഖ്യാപിച്ച് രംഗത്ത് വന്നത് വാര്‍ത്തകളിലിടം നേടിയിരുന്നു. ഇപ്പോഴിതാ നടിയുടെ പുതിയ ബ്ലോഗ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്. പ്രശസ്തരായ താരപുത്രന്മാരെ കുറിച്ചുള്ളതാണ് നടിയുടെ ബ്ലോഗ്. ഇതില്‍ ബോളിവുഡ് താരങ്ങളുടെയോ, താരപുത്രന്മാരുടെയോ പേരുവിവരങ്ങള്‍ പരസ്യമായി പരാമര്‍ശിച്ചിട്ടില്ല.

എന്നാല്‍ പരോക്ഷ വിമര്‍ശനം തന്നെയാണ് ആദ്യാവസാനം ട്വിങ്കിളിന്റെ ബ്ലോഗിലുള്ളത്. മയക്കുമരുന്നു കേസില്‍ ഒരുമാസത്തെ ജയില്‍വാസത്തിനു ശേഷം ജാമ്യത്തിലിറങ്ങിയ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ കുറിച്ച് ‘സ്ഫോടനം’, ‘വാങ്കഡെ സ്റ്റേഡിയം’ എന്നീ വാക്കുകളാണ് ബ്ലോഗില്‍ നടി ഉപയോഗിച്ചിരിക്കുന്നത്.

താരപുത്രന്മാരെ കുറിച്ചുള്ള ചെറിയ കാര്യങ്ങള്‍ പോലും തെറ്റായരീതിയില്‍ ചിത്രീകരിച്ച് പര്‍വ്വതീകരിച്ച് വലിയ വാര്‍ത്തയാക്കുന്ന പ്രവണത മാധ്യമങ്ങളില്‍ കാണുന്നുവെന്നും, തെറ്റായ കാരണങ്ങളാല്‍ താരപുത്രന്മാര്‍ വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്നത് കണ്ടപ്പോള്‍ ആദ്യമൊന്ന് ഞെട്ടിയെന്നും ട്വിങ്കിള്‍ പറഞ്ഞു.

താന്‍ അടുത്ത കാലത്തായി വാട്സ്ആപ്പിലൂടെ സന്ദേശങ്ങള്‍ കൈമാറുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കാറുണ്ടെന്നും നടി ബ്ലോഗില്‍ പരാമര്‍ശിക്കുന്നുണ്ട്. അതായത് ഇതിലൂടെ ആര്യന്‍ ഖാന്റെ വാട്‌സ് ആപ്പ് ചാറ്റുകള്‍ എന്‍സിബി പരിശോധിച്ചത് തന്നെയാണ് പ്രതിപാദിച്ചിരിക്കുന്നത്. എപ്പോഴെങ്കിലും തന്റെ ഫോണ്‍ പിടിക്കപ്പെട്ടാല്‍ സന്ദേശങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കപ്പടുമോ എന്ന് ഭയമുണ്ടെന്നും മിസ്സിസ് ഫണ്ണിബോണ്‍സ് എന്ന പേരിലുള്ള ബ്ലോഗില്‍ ട്വിങ്കിള്‍ ഖന്ന കുറിച്ചു. ഇപ്പോള്‍ ജാമ്യം ലഭിക്കുകയെന്നത് ഹൈസ്‌കൂളില്‍ നിന്നും ബിരുദം നേടുന്നതിനെക്കാള്‍ പ്രയാസകരമാണെന്നും ട്വിങ്കിള്‍ പറഞ്ഞു.

‘ദേശി സ്‌ക്വിഡ് ഗെയിമുകള്‍ ആരംഭിക്കട്ടെ’ എന്ന തലക്കെട്ടോടുകൂടി ഇന്‍സ്റ്റാഗ്രാമില്‍ നേരത്തെ നല്‍കിയ പോസ്റ്റില്‍ ആര്യന്‍ ഖാന്റെ അറസ്റ്റിനെ ട്വിങ്കിള്‍ നെറ്റ്ഫ്ളിക്സിലെ സ്‌ക്വിഡ് ഗെയിമുമായി താരതമ്യം ചെയ്തിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം