മുന്‍ നടിയും എഴുത്തുകാരിയുമായ ട്വിങ്കിള്‍ ഖന്ന തനിക്ക് വന്ന ട്രോളിന് നല്‍കിയ ഒരു മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. 20 വര്‍ഷം മുമ്പ് താരം നായികയായി വേഷമിട്ട ബാദ്ഷാ എന്ന ചിത്രത്തെ കുറിച്ച് ഒരു വെബ്സൈറ്റ് നല്‍കിയ റിവ്യൂ ആണ് ഈ ചര്‍ച്ചകള്‍ക്കെല്ലാം കാരണമായി തീര്‍ന്നത്.
കിംഗ് ഖാന്റെ പ്രകടനത്തെ കുറിച്ച് പ്രശംസിച്ചെഴുതിയ റിവ്യൂവില്‍ ട്വിങ്കിളിന്റെ പൊക്കിളിനെ കുറിച്ച് മാത്രമായിരുന്നു ആകെ പരാമര്‍ശം. ഇതു ശ്രദ്ധയില്‍ പെട്ട ട്വിങ്കിള്‍ വെറുതെയിരുന്നില്ല. വായടപ്പിക്കുന്ന മറുപടി തന്നെ നല്‍കി.
“എനിക്ക് പോസിറ്റീവ് റിവ്യൂ കിട്ടിയിട്ടില്ല എന്ന് ഞാന്‍ പറഞ്ഞിട്ടുണ്ടോ? വികാരമുണര്‍ത്തുന്ന എന്റെ ശരീരഭാഗങ്ങള്‍ കാരണം എനിക്കും നല്ല റിവ്യൂ കിട്ടി. ബാദ്ഷയിലെ ജോടിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ല. ഷാരൂഖ് ഖാന് ഇപ്പോഴും നല്ല നുണക്കുഴികളുണ്ട്, എനിക്കിപ്പോഴും നല്ല പൊക്കിളുമുണ്ട്”- ട്വിങ്കിള്‍ കുറിച്ചു.
തന്റെ അഭിനയം വളരെ മോശമാണെന്നും മുന്‍കാല ചിത്രങ്ങള്‍ ടിവിയില്‍ കാണുമ്പോള്‍ അറപ്പുളവാകാറുണ്ടെന്നും ട്വിങ്കിള്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. ട്വിങ്കിള്‍ നടന്‍ അക്ഷയ്കുമാറിന്റെ ഭാര്യയാണ്.