കൗമാരക്കാരായ ആണ്‍കുട്ടികള്‍ ശല്യപ്പെടുത്തുന്നു, പൊലീസില്‍ കംപ്ലെയ്ന്റ് കൊടുക്കും: ഉര്‍ഫി ജാവേദ്

ഒരു കൂട്ടം കൗമാരക്കാരായ ആണ്‍കുട്ടികള്‍ തന്നെ വിളിച്ച് ശല്യപ്പെടുത്തകയാണെന്ന് നടിയും മോഡലുമായ ഉര്‍ഫി ജാവേദ്. പത്തു വന്‍ശ് രോഹിര എന്ന ഒരു പയ്യന്റെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ പങ്കുവച്ചാണ് നടിയുടെ കുറിപ്പ്. ഈ പയ്യനും പത്ത് സുഹൃത്തുക്കളും ചേര്‍ന്നാണ് വിളിക്കുന്നതെന്നും ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി കൊടുക്കുകയാണെന്നും നടി പറയുന്നു.

ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് ഇക്കാര്യം ഉര്‍ഫി പങ്കുവച്ചിരിക്കുന്നത്. ”ഈ പയ്യനും ഇവന്റെ പത്ത് സുഹൃത്തുക്കളും എന്നെ തുടര്‍ച്ചയായി വിളിച്ചു കൊണ്ടിരിക്കുകയാണ്. പത്തു വര്‍ഷമായി ഞാന്‍ ഒരേ മൊബൈല്‍ നമ്പര്‍ തന്നെയാണ് ഉപയോഗിക്കുന്നത്.”

”എവിടുന്നാണ് എന്റെ നമ്പര്‍ ഇവര്‍ക്ക് കിട്ടിയതെന്ന് അറിയില്ല. അവര്‍ എന്നെ വിളിച്ച് അധിക്ഷേപിക്കുകയാണ്. ഈ കുട്ടികള്‍ക്ക് എന്താണ് പ്രശ്‌നം? ഒരു കാരണവുമില്ലാതെ എന്നെ ശല്യപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഞാന്‍ എന്തായാലും ഈ പത്തു പിള്ളേര്‍ക്കെതിരെയും പൊലീസില്‍ കംപ്ലെയ്ന്റ് കൊടുക്കാന്‍ പോവുകയാണ്.”

”ആര്‍ക്കെങ്കിലും ഇവരുടെ രക്ഷിതാക്കളെ അറിയാമെങ്കില്‍ എന്നെ അറിയിക്കണം. നിങ്ങള്‍ക്ക് ഞാന്‍ പ്രതിഫലം നല്‍കും” എന്നാണ് ഉര്‍ഫി കുറിച്ചിരിക്കുന്നത്. അതേസമയം, തന്റെ ഫാഷന്‍ ചോയിസുകളുടെ പേരില്‍ എന്നും ശ്രദ്ധ നേടാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. ചേതന്‍ ഭാഗത് അടക്കമുള്ളവര്‍ നടിക്കെതിരെ രംഗത്തെത്തിയിരുന്നു.

ഉര്‍ഫിയുടെ വസ്ത്രധാരണം പുരുഷന്‍മാരെ വഴി തെറ്റിക്കും എന്നാണ് ചേതന്‍ ഭഗത് പറഞ്ഞത്. ഇതിനോട് താരം പ്രതികരിച്ചിരുന്നു. പുരുഷന്മാരുടെ സ്വഭാവത്തിന് സ്ത്രീകളുടെ വസ്ത്രത്തെ കുറ്റം പറയുന്നത് എണ്‍പതുകളിലെ ചിന്തയാണെന്നും ഉര്‍ഫി തിരിച്ചടിച്ചിരുന്നു.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ