ചിലര്‍ക്ക് 'അശ്ലീലം' എന്നാല്‍ ഉര്‍ഫി ജാവേദ് ആണ്, നാണമില്ലാത്തവള്‍ ആണെങ്കിലും ഞാന്‍ സുന്ദരിയാണ്; ഫോട്ടോഷൂട്ടുമായി താരം

ബോള്‍ഡ് ഫോട്ടോഷൂട്ടുകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. കേബിളുകളും ചാക്കും മറ്റും ഡ്രസ് ആയി മാറ്റിയ ഉര്‍ഫിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടിയിരുന്നു. ഗ്ലാസില്‍ പെയിന്റ് അടിച്ച് നഗ്നത മറിച്ച് ഉര്‍ഫി എത്തിയിരുന്നു. നടിയുടെ പുതിയ ഫോട്ടോഷൂട്ടും അതിനൊപ്പം നല്‍കിയിരിക്കുന്ന കുറിപ്പുമാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

നാണമില്ലാത്തവള്‍ ആണെങ്കിലും മനോഹരിയാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഉര്‍ഫിയുടെ കുറിപ്പ് ആരംഭിക്കുന്നത്. ”നാണില്ലാത്തവള്‍ ആണെങ്കിലും മനോഹരിയാണ്. മാന്യത, അശ്ലീലം എന്നിവയുടെ നിര്‍വചനം ഓരോ വ്യക്തിക്കും വ്യത്യസ്തമാണ്. ചിലര്‍ക്ക് ഇത് മദ്യപിക്കുന്നതാകും, ചിലര്‍ക്ക് ബിക്കിനി ധരിക്കുന്നത്, ചിലര്‍ക്ക് ഇത് വെറും ഉര്‍ഫി ജാവേദ് ആണ്.”

”അതുകൊണ്ട് ആരുടെയും വാക്കുകള്‍ കേള്‍ക്കേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. ഞാന്‍ എന്റെ ശരീരത്തില്‍ ഇടുന്നതും ഇടാത്തതും നിങ്ങളെ ശല്യപ്പെടുത്തുന്നുവെങ്കില്‍ നിങ്ങള്‍ പോകൂ” എന്നാണ് ഉര്‍ഫി സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവച്ച് കുറിച്ചിരിക്കുന്നത്.

View this post on Instagram

A post shared by Uorfi (@urf7i)


‘അനുപമ’ എന്ന ഹിന്ദി സീരിയലിലൂടെ ശ്രദ്ധ നേടിയ സുധാംശു പാണ്ഡെയ്‌ക്കെതിരെയും ഉര്‍ഫി പ്രതികരിച്ചിരുന്നു. സുധാംശുവിന്റെ വീഡിയോ പങ്കുവച്ച് ഭീകരം എന്ന് പറഞ്ഞാണ് ഉര്‍ഫി പ്രതികരിച്ചത്. ”വിരോധാഭാസം. സ്ത്രീ ശാക്തീകരണത്തെ കുറിച്ചുള്ള ഒരു ഷോയാണ് അനുപമ.”

Read more

”അവിടെ സ്ത്രീകള്‍ക്കായി സമൂഹം നിശ്ചയിച്ചിട്ടുള്ള എല്ലാം ഒരു സ്ത്രീ തകര്‍ക്കുന്നു. എന്തുകൊണ്ടാണ് നിങ്ങള്‍ നിങ്ങളുടെ സ്വന്തം ഷോ കാണാത്തത്? എന്തെങ്കിലും പഠിച്ചേക്കാം” എന്നാണ് ഉര്‍ഫി ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചത്. ബിഗ് ബോസ് ഹിന്ദി പതിപ്പിലൂടെ ശ്രദ്ധേയായ താരമാണ് ഉര്‍ഫി.