'കൊതുകുവല ധരിച്ചതാണോ?'; ഉര്‍ഫി വീണ്ടും വിവാദത്തില്‍!

ഫാഷന്‍ വസ്ത്രത്തിന്റെ പേരില്‍ നടി ഉര്‍ഫി ജാവേദ് വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. പച്ച നിറത്തിലുള്ള നെറ്റിന്റെ വസ്ത്രമാണ് ഉര്‍ഫി ധരിച്ചിരിക്കുന്നത്. പച്ച നിറത്തിലുള്ള ബിക്കിനി ധരിച്ച് അതിന് മുകളിലാണ് ഉര്‍ഫി നെറ്റ് ധരിച്ചിരിക്കുന്നത്. മാസ്‌ക് പോലെ മൂക്ക് വരെ മൂടുന്നതാണ് വസ്ത്രം.

ക്യാമറയ്ക്ക് മുന്നില്‍ പോസ് ചെയ്യുന്ന ഉര്‍ഫിയുടെ വീഡിയോ എത്തിയതോടെ കടുത്ത വിമര്‍ശനങ്ങളും ട്രോളുകളുമാണ് നടിക്കെതിരെ ഉയരുന്നത്. ‘കൊതുകുവല ധരിച്ചതാണോ?’ എന്നാണ് പലരും കമന്റ് ചെയ്യുന്നത്. ‘കൊറോണ വൈറസ് ആയിട്ടുണ്ട്’, ‘ഗ്രീന്‍ ഏലിയന്‍’ എന്നിങ്ങനെയാണ് മറ്റ് ചില കമന്റുകള്‍.

എന്നാല്‍ സോഷ്യല്‍ മീഡിയ കമന്റുകളോ ട്രോളുകളോ വിമര്‍ശനങ്ങളോ ഒന്നും തന്നെ ബാധിക്കില്ലെന്ന് ഉര്‍ഫി ജാവേദ് തുറന്നു പറഞ്ഞിട്ടുണ്ട്. തനിക്ക് തൊലിക്കട്ടി കൂടുതലാണ്, അതുകൊണ്ട് തന്നെ വിമര്‍ശനങ്ങള്‍ ഒന്നും തന്റെ സമാധാനത്തെ തകര്‍ക്കാറില്ല എന്നാണ് ഉര്‍ഫി പറഞ്ഞത്.

നിലവില്‍ സ്പ്‌ളിസ്റ്റ്‌വില്ല എന്ന ഷോയുടെ നാലാം എപ്പിസോഡില്‍ മത്സരിക്കുകയാണ് ഉര്‍ഫി. ഷോയില്‍ ജഡ്ജ് ആയ സണ്ണി ലിയോണ്‍ ഉര്‍ഫിയുടെ വസ്ത്രധാരത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. അരയന്നങ്ങളുടെ ഡിസൈനുള്ള ഉര്‍ഫിയുടെ കറുപ്പ് വസ്ത്രമാണ് സണ്ണിക്ക് ഇഷ്ടപ്പെട്ടത്.

Read more

അഭിനന്ദിച്ചതോടെ ഉര്‍ഫി അതിന് മറുപടിയും നല്‍കുന്നുണ്ട്. സണ്ണിക്ക് തന്നോട് മത്സരിക്കാം എന്നാല്‍ തന്റെ വസ്ത്രങ്ങളോട് മത്സരിക്കാനാവില്ല എന്നാണ് ഉര്‍ഫി പറഞ്ഞത്. എഴുത്തുകാരന്‍ ചേതന്‍ ഭഗത് ഉര്‍ഫിക്കെതിരെ പ്രതികരിച്ചിരുന്നു. പുരുഷന്മാരെ വഴി തെറ്റിക്കുന്നതാണ് നടിയുടെ വസ്ത്രധാരണം എന്നായിരുന്നു ചേതന്‍ ഭഗത് പറഞ്ഞത്.