മുസ്ലിം നടന്മാരും, ഹിന്ദു നടന്മാരും... എന്തിനാണ് ഈ വിഭജനം?; കങ്കണയ്ക്ക് മറുപടിയുമായി ഉര്‍ഫി

കങ്കണ റണാവത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ നടി ഉര്‍ഫി ജാവേദ്. രാജ്യം ഖാന്മാരെ സ്നേഹിച്ചിട്ടേയുള്ളുവെന്നും മുസ്ലിം നടിമാരോട് പ്രേക്ഷകര്‍ക്ക് പ്രത്യേക അഭിനിവേശമുണ്ടെന്നുമുള്ള ട്വീറ്റിന് മറുപടിയുമായാണ് ഉര്‍ഫി രംഗത്തെത്തിയിരിക്കുന്നത്.

സിനിമയുമായി ബന്ധപ്പെട്ട് കങ്കണ നടത്തിയ ട്വീറ്റ് വിവാദമായിരിന്നു. ഇന്ത്യ എല്ലാ ഖാന്‍മാരെയും ചില സമയങ്ങളില്‍ ഖാന്‍മാരെ മാത്രവും സ്നേഹിക്കുന്നു. കൂടാതെ മുസ്ലീം നടിമാരോട് ഭ്രമവും ഉണ്ട് എന്നയിരുന്നു കങ്കണയുടെ ട്വീറ്റ്.

”മുസ്ലീം നടന്മാരും, ഹിന്ദു നടന്മാരും… എന്താണ് ഈ വിഭജനം. കലയെ മതത്തിന്റെ പേരില്‍ വിഭജിക്കാനാകുമോ? അവിടെ അഭിനേതാക്കള്‍ മാത്രമേയുള്ളൂ”എന്നാണ് ഉര്‍ഫി കങ്കണയ്ക്കുള്ള മറുപടിയായി ട്വീറ്ററില്‍ കുറിച്ചിരിക്കുന്നത്.

നിര്‍മ്മാതാവ് പ്രിയ ഗുപ്തയുടെ ട്വീറ്റ് റീട്വീറ്റ് ചെയ്തായിരുന്നു കങ്കണ തന്റെ അഭിപ്രായം പറഞ്ഞത്. പഠാനെതിരെ വീണ്ടും കങ്കണ രംഗത്തെത്തിയിരുന്നു. ഷാരൂഖിന്റെ കരിയറില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ ആകെ വിജയിച്ച ചിത്രമാണ് പഠാനെന്നാണ് കങ്കണ പറഞ്ഞത്.

തന്നെ പരിഹസിച്ച ഷാരൂഖ് ആരാധകര്‍ക്ക് മറുപടി നല്‍കിയാണ് കങ്കണ ഇങ്ങനെ പറഞ്ഞത്. തന്റെ മുന്‍ ചിത്രം ‘ധാക്കഡ്’ പരാജയമായിരുന്നു എന്നാല്‍ 10 വര്‍ഷത്തിന് ശേഷം ഷാരൂഖ് ഖാനുണ്ടായ ആദ്യ ഹിറ്റാണ് പഠാന്‍ എന്നായിരുന്നു നടിയുടെ മറുപടി.

Latest Stories

ക്രിസ്മസ്-പുതുവത്സര ആഘോഷം: കൂടുതല്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് കൊച്ചി മെട്രോ

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്