'മുംബൈ തെരുവുകളില്‍ നഗ്‌നതാപ്രദര്‍ശനം'; ഉര്‍ഫിയെ വിമര്‍ശിച്ച് ബി.ജെ.പി നേതാവ്, മറുപടി

വസ്ത്രധാരണത്തിന്റെ പേരില്‍ തന്നെ വിമര്‍ശിച്ച് ബിജെപി മഹിളാ മോര്‍ച്ച നേതാവ് ചിത്ര വാഗിന് മറുപടിയുമായി ഉര്‍ഫി ജാവേദ്. മുംബൈ തെരുവുകളില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തുന്നു എന്നായിരുന്നു ചിത്രയുടെ വിമര്‍ശനം. ഉര്‍ഫി ഗ്ലാമറസ് വേഷത്തില്‍ കാറില്‍ നിന്നും പുറത്തിറങ്ങുന്ന വീഡിയോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തായിരുന്നു ചിത്രയുടെ പ്രതികരണം.

നിങ്ങളുടെ പാര്‍ട്ടിയിലെ ഒന്നിലധികം പുരുഷന്‍മാര്‍ക്കെതിരെ പീഡനാരോപണമുണ്ട്. അപ്പോഴൊന്നും സ്ത്രീകള്‍ വേണ്ടി ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. സ്വകാര്യ ഭാഗങ്ങള്‍ തുറന്നു കാണിക്കാത്ത തന്നെ നിങ്ങള്‍ക്ക് ജയിലില്‍ അടക്കാന്‍ സാധിക്കില്ല എന്നാണ് ഉര്‍ഫി പറയുന്നത്.

”എനിക്ക് ഒരു വിചാരണ പോലും ആവശ്യമില്ല. നിങ്ങളുടെയും നിങ്ങളുടെ കുടുംബാംഗങ്ങളുടെയും സ്വത്തുക്കള്‍ വെളിപ്പെടുത്തിയാല്‍ ഞാന്‍ ഇപ്പോള്‍ തന്നെ ജയിലില്‍ പോകാന്‍ തയ്യാറാണ്. ഒരു രാഷ്ട്രീയക്കാരന്‍ എത്രമാത്രം സമ്പാദിക്കുന്നുവെന്നും എവിടെ നിന്നാണ് സമ്പാദിക്കുന്നതെന്നും ലോകത്തെ അറിയിക്കുക.”

”കൂടാതെ കാലാകാലങ്ങളില്‍ നിങ്ങളുടെ പാര്‍ട്ടിയിലെ ഒന്നിലധികം പുരുഷന്മാര്‍ക്കെതിരെ പീഡനാരോപണമുണ്ട്. ആ സ്ത്രീകള്‍ക്ക് വേണ്ടി നിങ്ങള്‍ ഒന്നും ചെയ്യുന്നത് കണ്ടിട്ടില്ല. അശ്ലീലത, നഗ്‌നത എന്നിവയുടെ നിര്‍വചനം വ്യക്തികളില്‍ നിക്ഷിപ്തമാണ്.”

”എന്റെ ചിത്രങ്ങളില്‍ സ്വകാര്യ ഭാഗങ്ങള്‍ കാണാതെ നിങ്ങള്‍ക്ക് എന്നെ ജയിലിലേക്ക് അയക്കാന്‍ കഴിയില്ല. ഇത്തരം ആളുകള്‍ ഇത് ചെയ്യുന്നത് മാധ്യമ ശ്രദ്ധയ്ക്ക് വേണ്ടി മാത്രമാണ്” എന്നാണ് ഉര്‍ഫി പറയുന്നത്.

Latest Stories

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്