പതിനെട്ടാം വയസ് മുതല്‍ ബോട്ടോക്‌സ് ഇന്‍ജക്ഷന്‍ എടുക്കുന്നുണ്ട്, പക്ഷെ ഇപ്പോള്‍ സംഭവിച്ചത്..; നീരുവച്ച മുഖവുമായി ഉര്‍ഫി

വിചിത്രമായ വസ്ത്രരീതി കൊണ്ട് എന്നും ട്രോളുകളില്‍ ഇടം നേടാറുള്ള താരമാണ് ഉര്‍ഫി ജാവേദ്. എന്നാല്‍ വളരെ ക്രീയേറ്റീവ് ആണ് ഉര്‍ഫി എന്നും പലരും അഭിപ്രായപ്പെടാറുണ്ട്. നടി ജാന്‍വി കപൂര്‍ അടക്കം ഉര്‍ഫിയുടെ വസ്ത്രരീതിയെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, നീരുവച്ച് വീര്‍ത്ത മുഖത്തിന്റെ ചിത്രവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉര്‍ഫി.

ബോട്ടോക്‌സ് ഇന്‍ജക്ഷനുകള്‍ ഉപയോഗിക്കാറുണ്ടെന്ന് തുറന്നു പറഞ്ഞിട്ടുള്ള താരമാണ് ഉര്‍ഫി. എന്നാല്‍ ഇത് ബോട്ടോക്‌സ് കാരണമല്ല, തനിക്ക് വലിയ രീതിയില്‍ അലര്‍ജി ഉണ്ടായതാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉര്‍ഫി. അലര്‍ജിയെ തുടര്‍ന്ന് മുഖത്ത് നീരുവന്നതോടെ ഇമ്യൂണോതെറാപ്പിക്ക് വിധേയായി എന്നാണ് ഉര്‍ഫി പറയുന്നത്.

”ഫില്ലറുകള്‍ ഉപയോഗിക്കുന്നത് അതിരുകടന്നു എന്നതടക്കം എന്റെ മുഖത്തെ കുറിച്ച് പല തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉയരുന്നുണ്ട്. എനിക്ക് വലിയ അലര്‍ജികളുണ്ട്, അതിനാല്‍ മുഖം മിക്കപ്പോഴും വീര്‍ത്തിരിക്കും. ദിവസവും രാവിലെ ഞാന്‍ ഉണരുമ്പോള്‍ മുഖം വീര്‍ത്തിരിക്കും.”

”ഞാന്‍ എപ്പോഴും അസ്വസ്ഥയാണ്. ഇത് ഫില്ലറുകള്‍ അല്ല. ഇമ്യൂണോതെറാപ്പി ചെയ്യുന്നുണ്ട്. 18 വയസ് മുതല്‍ ഞാന്‍ ചെയ്തു വരുന്ന സ്ഥിരം ബോട്ടോക്‌സ് ഇന്‍ജക്ഷനുകള്‍ മാത്രമാണ് ഇപ്പോഴും ഉപയോഗിക്കുന്നത്. എന്റെ മുഖം വീര്‍ത്തതായി കണ്ടാല്‍ നിങ്ങള്‍ എന്നെ ഉപദേശിക്കരുത്” എന്നാണ് ഉര്‍ഫി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഫോളോവേഴ്സ് ഉള്ള താരമാണ് ഉര്‍ഫി ജാവേദ്. ‘യേ റിശ്താ ക്യാ കഹ്ലാതാ ഹേ’, ‘കസോട്ടി സിന്ദഗി കേ’ എന്നീ സീരിയലുകളിലൂടെയാണ് ഉര്‍ഫി കരിയര്‍ ആരംഭിച്ചത്. എന്നാല്‍ ബിഗ് ബോസ് ഒ.ടി.ടിയിലൂടെയാണ് ഉര്‍ഫി ശ്രദ്ധ നേടുന്നത്. സ്പ്ലിറ്റ്സ്വില്ല എന്ന റിയാലിറ്റി ഷയിലും ഉര്‍ഫി എത്തിയിരുന്നു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ