പട്ടി വിലയാണ് എനിക്ക് അവര്‍ തന്നത്.. ഹിന്ദിയില്‍ ലീഡ് അല്ലെങ്കില്‍ വളരെ മോശമായി പെരുമാറും; ആരോപണങ്ങളുമായി ഉര്‍ഫി ജാവേദ്

ടെലിവിഷന്‍ രംഗത്ത് നിന്നുമാണ് നടി ഉര്‍ഫി ജാവേദ് കരിയര്‍ ആരംഭിക്കുന്നത്. 2016 മുതല്‍ സീരിയല്‍ രംഗത്തും ടിവി ഷോകളിലും ഉര്‍ഫി സജീവമാണ്. എന്നാല്‍ ടിവി രംഗത്തുള്ളവര്‍ തനിക്ക് പട്ടി വിലയാണ് തന്നത് എന്നാണ് ഉര്‍ഫി പറയുന്നത്. താന്‍ അഭിനയിച്ച ഷോകളുടെ പ്രൊഡക്ഷന്‍ ഹൗസുകള്‍ എല്ലാം വളരെ മോശമായിരുന്നു എന്നാണ് ഉര്‍ഫി പറയുന്നത്.

”നിങ്ങള്‍ ഒരു സീരിയലിലെ ലീഡ് താരം അല്ലെങ്കില്‍ ടെലിവിഷന്‍ രംഗത്ത് ഭയങ്കര ബുദ്ധിമുട്ട് ആയിരിക്കും. അവിടെയുള്ളവര്‍ നിങ്ങളോട് നന്നായി പെരുമാറുക പോലുമില്ല. വളരെ മോശമായാണ് പെരുമാറുക. പട്ടിയെ പോലെയാണ് നിങ്ങളെ കാണുക. ചില പ്രൊഡക്ഷന്‍ ഹൗസുകള്‍ വളരെ മോശമാണ്.”

”ചിലര്‍ പ്രതിഫലം തരില്ല, അല്ലെങ്കില്‍ നേരത്തെ പറഞ്ഞതിനേക്കാള്‍ വളരെ ചെറിയ പ്രതിഫലമാകും തരിക. സീരിയലുകളില്‍ സൈഡ് ക്യാരക്ടര്‍ ആയി അഭിനയിച്ച എന്നെ അവര്‍ ഒരുപാട് കരയിച്ചിട്ടുണ്ട്. അന്ന് വളരെ മോശമായിരുന്നു എന്റെ അവസ്ഥ. എന്നാല്‍ ബിഗ് ബോസില്‍ പോകാന്‍ പറ്റിയത് എനിക്ക് കിട്ടിയ നല്ല അവസരമായിരുന്നു.”

”അവര്‍ എനിക്ക് ഒരുപാട് അവസരങ്ങള്‍ ഉണ്ടാക്കി തന്നു. ബിഗ് ബോസ് ഒ.ടി.ടിയിലും എത്തിയെങ്കിലും ഇനിയും ബിഗ് ബോസിലേക്ക് പോകില്ല” എന്നാണ് ഉര്‍ഫി തുറന്നു പറഞ്ഞിരിക്കുന്നത്. അതേസമയം, ബിഗ് ബോസ് ഒ.ടി.ടിയിലൂടെയാണ് ഉര്‍ഫി ശ്രദ്ധ നേടുന്നത്. ബഡേ ഭയ്യ കി ദുല്‍ഹനിയ ആണ് ഉര്‍ഫിയുടെ ആദ്യ സീരിയല്‍.

Latest Stories

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?