തുണി അഴിച്ച് അഭിനയിക്കണം, സ്‌ക്രിപ്റ്റ് ഉണ്ട് എന്ന് പ്രൊഡക്ഷന്‍ കമ്പനി; മറുപടിയുമായി ഉര്‍ഫി ജാവേദ്

വിചിത്രമായ വസ്ത്രധാരണത്തിന്റെ പേരില്‍ വധഭീഷണി വരെ നേരിട്ട നടിയാണ് ഉര്‍ഫി ജാവേദ്. ഭക്ഷണ സാധനങ്ങള്‍ മുതല്‍ അനാവശ്യ, ആവശ്യ വസ്തുക്കള്‍ വരെ ഉര്‍ഫി തന്റെ വസ്ത്രങ്ങളാക്കി പരീക്ഷണം നടത്താറുണ്ട്. ഒരു പരസ്യ കമ്പനിയില്‍ നിന്നും നേരിട്ട മോശം അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഉര്‍ഫി ഇപ്പോള്‍.

പരസ്യ ചിത്രത്തില്‍ അഭിനയിക്കാന്‍ തുണി അഴിക്കാമോ എന്ന് ചോദിച്ച് ഒരു പരസ്യകമ്പനി തന്റെ ടീമിനെ സമീപിച്ചതായി ഉര്‍ഫി പറഞ്ഞു. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ഉര്‍ഫി വ്യക്തമാക്കി. ഒരു ഓറല്‍ ഹൈജിന്‍ ബ്രാന്‍ഡാണ് തന്റെ ടീമിനോട് ഇങ്ങനെ ചോദിച്ചതെന്നും ഉര്‍ഫി വ്യക്തമാക്കി.

”ഉര്‍ഫിക്ക് വേണ്ടി ഞങ്ങളുടെ കൈവശം ഒരു സ്‌ക്രിപ്റ്റ് ഉണ്ട്. അവള്‍ വസ്ത്രം അഴിക്കാന്‍ തയാറാകുമോ?” എന്നാണ് പരസ്യ കമ്പനി അധികൃതര്‍ വാട്സ്ആപ്പില്‍ ചോദിക്കുന്നത്. എന്താണ് നിങ്ങള്‍ ഉദ്ദേശിച്ചതെന്ന മറുചോദ്യത്തിന് ആദ്യം പറഞ്ഞ കാര്യം തന്നെ പരസ്യ കമ്പനിക്കാര്‍ ആവര്‍ത്തിക്കുന്നു. ഇത്തരം ഒരു സമീപനത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഉര്‍ഫി വ്യക്തമാക്കി.

അതേസമയം, സോഷ്യല്‍ മീഡിയയില്‍ ഒരുപാട് ഫോളോവേഴ്‌സ് ഉള്ള താരമാണ് ഉര്‍ഫി ജാവേദ്. ‘യേ റിശ്താ ക്യാ കഹ്ലാതാ ഹേ’, ‘കസോട്ടി സിന്ദഗി കേ’ എന്നീ സീരിയലുകളിലൂടെയാണ് ഉര്‍ഫി കരിയര്‍ ആരംഭിച്ചത്. എന്നാല്‍ ബിഗ് ബോസ് ഒ.ടി.ടിയിലൂടെയാണ് ഉര്‍ഫി ശ്രദ്ധ നേടുന്നത്. സ്പ്ലിറ്റ്‌സ്‌വില്ല എന്ന റിയാലിറ്റി ഷോയിലും ഉര്‍ഫി എത്തിയിരുന്നു.

Latest Stories

പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളുടെ ജീവനെടുത്ത അപകടം; സിമന്റ് കയറ്റിവന്ന ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ചതായി മോട്ടോര്‍ വാഹന വകുപ്പ്

ലോക ചെസ്സ് ചാമ്പ്യന്‍ ഗുകേഷിന് ലഭിക്കുന്ന സമ്മാനത്തുക

പാലക്കാട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറിയ സംഭവം; അപകടത്തില്‍ മരണം നാലായി, പ്രതിഷേധവുമായി നാട്ടുകാര്‍

ചരിത്രം പിറന്നു, ഗുകേഷ് ലോക ചെസ്സ് ചാമ്പ്യന്‍; ഈ നേട്ടത്തിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം

രണ്ടാം ടെസ്റ്റിലെ സ്റ്റാര്‍ക്കിന്റെ മാച്ച് വിന്നിംഗ് സ്‌പെല്ലിന് ഉത്തരവാദി ആ ഇന്ത്യന്‍ താരം: തുറന്നടിച്ച് പോണ്ടിംഗ്

എന്താണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്; കേന്ദ്രമന്ത്രിസഭ പാസാക്കിയ കരട് ബില്ലിലെ 11 നിര്‍ദേശങ്ങള്‍

തലൈവരെ പാപ്പരാക്കിയ 'ദുരന്ത' ചിത്രം!

മസ്ജിദുകളില്‍ സര്‍വേ നടപടികള്‍ വേണ്ട; നാല് ആഴ്ചയ്ക്കകം കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കണമെന്ന് സുപ്രീം കോടതി

തലൈവരുടെ ജന്മദിനമായാൽ എന്തും സാധ്യമാണ്, സോഷ്യൽ മീഡിയ ചർച്ചയാക്കി സഞ്ജുവിന്റെ ആശംസ; ചിത്രങ്ങൾ വൈറൽ

പറഞ്ഞ വാക്ക് ഗാംഗുലി പാലിച്ചില്ല, കള്ള വാര്‍ത്ത പ്രചരിപ്പിച്ച് യുവരാജിന്‍റെ പ്രതികാരം, ദാദയെ ഏറെ വിഷമിപ്പിച്ച സംഭവം