ഹോട്ട് വസ്ത്രം ധരിക്കാന്‍ ഭാര്യമാരെ അനുവദിക്കുന്ന പുരുഷന്‍മാരെ മനസിലാകുന്നില്ലെന്ന് സന ഖാന്‍, 'പുതിയ വസ്ത്രം' കാരണമായിരിക്കുമെന്ന് ഉര്‍ഫി

സ്ത്രീകള്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നതില്‍ ഭര്‍ത്താക്കന്‍മാരെ കുറ്റപ്പെടുത്തുന്ന പ്രസ്താവന നടത്തിയ നടി സന ഖാനെതിരെ രംഗത്തെത്തി സോഷ്യല്‍ മീഡിയയില്‍ സെന്‍സേഷനലായ ഉര്‍ഫി ജാവേദ്. നിങ്ങളുടെ പുതിയ വസ്ത്ര ധാരണ ചോയ്‌സ് കാരണം നിങ്ങള്‍ അവര്‍ക്ക് മുകളിലാണെന്ന് സ്വയം കരുതരുതെന്ന് ഉര്‍ഫി പറഞ്ഞു.

നിങ്ങള്‍ മറ്റ് സ്ത്രീകളെ ഇടിച്ച് താഴ്ത്തുന്നു, നിങ്ങളുടെ പുതിയ വസ്ത്ര ധാരണ ചോയ്‌സ് കാരണം സ്വയം അവര്‍ക്ക് മുകളിലാണെന്ന് കരുതുന്നു. നിങ്ങളുടെ ചോയ്‌സുകള്‍ വ്യത്യസ്തമായ ചോയ്‌സുള്ള മറ്റുള്ളവരില്‍ നിന്നും നിങ്ങളെ വലിയ ആളാക്കുന്നില്ല.

നിങ്ങളുടെ വസ്ത്രധാരണത്തില്‍ മറ്റ് സ്ത്രീകള്‍ക്ക് നിങ്ങളെ ആക്ഷേപിക്കാം. എന്നാല്‍ ഞങ്ങളത് ചെയ്യുന്നില്ല. നിങ്ങള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കണമെന്നും അതിന്റെ പേരില്‍ ജഡ്ജ് ചെയ്യരുതെന്നും ഉണ്ടെങ്കില്‍ അതിന് മറ്റ് സ്ത്രീകള്‍ക്കും അവകാശമുണ്ട്- ഉര്‍ഫി ജാവേദ് വ്യക്തമാക്കി.

ഇറക്കമില്ലാത്ത വസ്ത്രം ധരിക്കാന്‍ ഭാര്യമാരെ അനുവദിക്കുന്ന പുരുഷന്‍മാരെ തനിക്ക് മനസിലാകുന്നില്ലെന്നാണ് കഴിഞ്ഞ ദിവസം ഒരു ചാറ്റ് ഷോയില്‍ സന ഖാന്‍ പറഞ്ഞത്. ഭര്‍ത്താക്കന്‍മാര്‍ക്ക് ഇതില്‍ എങ്ങനെ അഭിമാനിക്കാനാകുന്നു എന്നതില്‍ തനിക്ക് അത്ഭുതം തോന്നുന്നെന്നും സന ഖാന്‍ പറഞ്ഞു.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ