വിവാഹമോചനത്തിന് ഒരുങ്ങി ഊര്‍മിള മാതോന്ദ്കര്‍; എട്ട് വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കുന്നു

വിവാഹമോചനത്തിന് ഒരുങ്ങി നടി ഊര്‍മിള മാതോന്ദ്കര്‍. എട്ട് വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഭര്‍ത്താവ് മൊഹ്സിന്‍ അക്തര്‍ മിറുമായി വേര്‍പിരിയാന്‍ ഒരുങ്ങുന്നത്. ബാന്ദ്രയിലെ കോടതിയില്‍ ഊര്‍മിള വിവാഹമോചനത്തിന് അപേക്ഷ നല്‍കിയതായി നടിയോട് അടുത്തവൃത്തങ്ങള്‍ വ്യക്തമാക്കി.

മ്യൂച്ചല്‍ ഡിവോഴ്‌സ് അല്ലെന്നും നാല് മാസം മുമ്പാണ് അപേക്ഷ ഫയല്‍ ചെയ്തതെന്നും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍, വേര്‍പിരിയലുമായി ബന്ധപ്പെട്ട് ഇതുവരെ ഊര്‍മിളയോ മൊഹ്‌സിന്‍ അക്തറോ ഇതുവരെ പ്രതികരിച്ചിട്ടില്ല. 2016 ലാണ് ഊര്‍മിള വിവാഹിതയായത്.

ഊര്‍മിളയേക്കാള്‍ 10 വയസ് പ്രായം കുറവാണ് കശ്മീരി മോഡലും ബിസിനസുകാരനുമായ മൊഹ്സിന്‍ അക്തര്‍ മിററിന്. ഇരുവരുടെയും സുഹൃത്തും സെലിബ്രിറ്റി ഡിസൈനറുമായ മനീഷ് മല്‍ഹോത്ര വഴിയാണ് ഊര്‍മിളയും മൊഹ്സിനും കണ്ടുമുട്ടിയത്.

തൊണ്ണൂറുകളില്‍ ബോളിവുഡില്‍ തിളങ്ങിയ താരമാണ് ഉര്‍മിള മാതോന്ദ്കര്‍. രംഗീല, ധൗഡ്, ദില്ലഗി, ഖൂബ്സുരത്, ഓം ജയ് ജഗദീഷ്, ജുദായ് തുടങ്ങിയവയാണ് ഊര്‍മിളയുടെ ശ്രദ്ധേയ ചിത്രങ്ങള്‍. ചാണക്യന്‍ എന്ന മലയാള സിനിമയൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. തച്ചോളി വര്‍ഗീസ് ചേകവര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായും അഭിനയിച്ചിട്ടുണ്ട്.

Latest Stories

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം